Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്ന്
നാരായണൻ മാഷ് ക്ലാസിലേക്ക് നടന്നു വരികയായിരുന്നു . എന്നും മാഷ് കുട്ടികളോട് എന്തെങ്കിലും ഒരു ചോദ്യം ചോദിക്കും. അതിന് ഉത്തരം പറയുന്നവർക്ക് പ്രത്യേക സമ്മാനവും ഉണ്ട് . ഇന്ന് കുട്ടികളോട് എന്ത് ചോദ്യമാണ് ചോദിക്കേണ്ടത് ? മാഷിന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് മാഷ് ക്ലാസിൽ എത്തി. അപ്പോഴാണ് അപ്രതീക്ഷിതമായി ഹെഡ്മാസ്റ്ററുടെ വരവ്. അദ്ദേഹം പറഞ്ഞു , കുട്ടികളെ നമ്മുടെ സ്കൂളിൽ ഒരു പ്രത്യേക മത്സരം നടത്താൻ പോവുകയാണ്. അതിനെക്കുറിച്ച് പറയുവാനാണ് ഞാൻ വന്നത് . നിങ്ങൾക്ക് ഞാൻ ഒരാഴ്ച സമയം തരാം . നിങ്ങളുടെ മനസ്സിൽ പല സംശയങ്ങളും , ചോദ്യങ്ങളും കാണും. അവ ഒരു പേപ്പറിൽ എഴുതി എനിക്ക് തരണം . കുറഞ്ഞത് 50 ചോദ്യം എങ്കിലും വേണം . ഏറ്റവും നല്ല ചോദ്യങ്ങൾ തയ്യാറാക്കുന്ന കുട്ടിക്ക് ഒരു വലിയ സമ്മാനം ഉണ്ട് . ഇത്രയും പറഞ്ഞ് ഹെഡ്മാസ്റ്റർ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി .
അപ്പോൾ മാഷിന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു . എല്ലാവർക്കും തുല്യമായി ലഭിക്കുന്നത് എന്താണ് ,സമയം. അതുതന്നെ , സമയം. കുട്ടികളോട് ചോദിക്കാൻ പറ്റിയ ചോദ്യം . മാഷ് കുട്ടികളോട് ചോദിച്ചു, "എല്ലാവർക്കും തുല്യമായി ലഭിക്കുന്നത് എന്താണ് ? " കുട്ടികളുടെ പലപല ഉത്തരങ്ങൾ ഉയർന്നു. പക്ഷേ അവയൊന്നും ശരിയായിരുന്നില്ല. അപ്പോൾ പുറകിൽ നിന്നും അമൽ വിളിച്ചുപറഞ്ഞു "സമയം". അങ്ങനെ അന്നത്തെ പ്രത്യേക സമ്മാനം അമൽ നേടി. പ്രിയപ്പെട്ടവരെ , സമയം എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്നാണ്. സമയത്തിന് പാവപ്പെട്ടവൻ , ധനികൻ എന്നൊന്നും വേർതിരിവില്ല. അതുകൊണ്ട് നമുക്ക് ലഭിക്കുന്ന സമയം പ്രയോജനപ്രദമായി വിനിയോഗിക്കാം.
|