കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 4 }}

രാമുവിന്റെ അമ്മ രാവിലെ തന്നെ രാമുവിനെ വിളിച്ചു. രാമു...രാമൂ....മോനെ സമയം എത്രയായി എന്നറിയുമോ.... നീ എഴുന്നേൽക്കുന്നില്ലേ....അമ്മയുടെ വിളികേട്ട് അവൻ എഴുന്നേറ്റു.വല്ലാത്ത ക്ഷീണം.അവന് ശരീരം തളരുന്നതുപോലെ തോന്നി.ഇന്നലെ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയപ്പോൾ അവിടമാകെ പൊടിയും പ്ളാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ സ്ഥലമായിരുന്നു.കൊതുകും ഈച്ചയും ഒരുപാട് ഉണ്ടായിരുന്നു.അവൻ ആലോചിച്ചു.ഈ ഒഴിവ് സമയം എനിക്കും കൂട്ടുകാർക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം.ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യങ്ങൾ വൃത്തിയാക്കണം.ഇതിനെതിരെ പോസ്റ്റർ തയ്യാറാക്കണം.പ്ളാസ്റ്റിക്ക് വലിച്ചെറിയുന്നത് തടയണം.മരങ്ങൾ വെച്ച് പിടിപ്പിക്കണം.ഇനി വരുന്ന തലമുറയെ സംരക്ഷിക്കണം.അതോടൊപ്പം നമ്മുടെ പ്രകൃതിയെയും.എന്നാൽ മാത്രമേ സമൂഹത്തിൽ പടർന്ന് പിടിക്കുന്ന മാരകമായ അസുഖങ്ങളെ ഒരു പരിധി വരെ തടയുവാൻ സാധിക്കൂ.

ആർഷിക് എൻ പ്രശാന്ത്
4 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം