ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/മിന്നുവിന്റെ സമ്മാനം
മിന്നുവിന്റെ സമ്മാനം ഇന്ന് മിന്നുവിന്റെ പിറന്നാൾ ദിവസം ആണ് സന്തോഷത്തോട് കൂടി അവൾ എഴുന്നേറ്റു സ്കൂൾ പൂവാനൊ രുങ്ങു മ്പോൾ 'അമ്മ അവൾക്കു ഒരു പാക്കറ്റ് മിട്ടായി നൽകി . ഇന്നവൾ ക്ലാസ്സിൽ പതിവിലും സന്തോഷത്തോട് കൂടിയാണ് ഇരിക്കുന്നത് , കൂട്ടുകാരെല്ലാം പിറന്നാൾ ആശംസകൾ നൽകി. പിന്നീട് ടീച്ചർ ക്ലാസ്സിലേക്ക് വന്നപ്പോൾ കൂട്ടുകാർ ടീച്ചറോട് ഇക്കാര്യം അറിയിച്ചു. ടീച്ചർ അവൾക്കു ഒരായിരം ജന്മദിനാശംസകൾ നൽകി. തുടർന്നു ടീച്ചർ അൽപനേരം തന്റെ ബാഗ് പരിശോധിച്ച ശേഷം ഒരു സാധനം എടുത്തു ,എന്നിട്ടു മിന്നുവിനോട് പറഞ്ഞു : "മിന്നൂ ഇതെന്റെ വക ഒരു ചെറിയ സമ്മാനമാണ് നിനക്കും പ്രകൃതിക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു സാധനമാണ് ഇത് ". അതൊരു പേപ്പർ പേന ആയിരുന്നു. എന്നാൽ മിന്നുവിന്റെ കൂട്ടുകാർ ഇതിനെ ചൊല്ലി അവളെ ഒരുപാടു കളിയാക്കി.അയ്യേ ഇതാണോ നിനക്കു തന്ന സമ്മാനം നീ ഞങ്ങളുടെ ഒക്കെ പേന നോകിയെ! ഇതു കേട്ട് വിഷമം തോന്നിയ മിന്നു ആ പേന ജനലിലൂടെ പുറത്തേക്കെറിഞ്ഞു.പുറത്തേക്കെറിഞ്ഞു.ഇതു ടീച്ചറുടെ ശ്രദ്ധയിലും പെടാതിരുന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം ജനലിലൂടെ ഒരു കടലാസ്സ് പുറത്തേക്കു ഇട്ടപ്പോഴാണ് മിന്നു ആ കാഴ്ച കണ്ടത്. അന്നവൾ വലിച്ചെറിഞ്ഞ പേനയിൽ നിന്നും ഒരു കുഞ്ഞു ചെടി മുളച്ചു വന്നിരിക്കുന്നു. അവൾ വേഗം തന്റെ കൂട്ടുകാരെ കൂട്ടി അങ്ങോട്ടു പോയി. അവർ അതിനു ചുറ്റും കൂടി നിന്നു. ആ സമയത്താണ് ടീച്ചർ അങ്ങോട്ടു വന്നത്, ടീച്ചർ മിന്നുവിനോട് പറഞ്ഞു: അന്ന് ഞാൻ ആ പേന നിനക്ക് തന്നപ്പോൾ ഞാൻ പറഞ്ഞതു "നീ ഓർക്കുന്നൊ! നിനക്കും പ്രകൃതിക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ആ പേനക്കുള്ളിൽ ഒരു കുഞ്ഞു വിത്ത് ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു നീ ആ പേന ഉപയോഗിച്ചിട്ടാണ് വലിച്ചെറിഞ്ഞെങ്കിൽ അത് നിനക്ക് കൂടി ഉപകാരപ്പെടുമായിരുന്നു. നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും നമുക്ക് മാത്രം ഉപകാരപ്പെട്ടാൽ പോരാ, അത് പ്രകൃതിക്കും നാളത്തെ തലമുറക്കും ഉപകാരമുള്ളതായിരിക്കണം". മിന്നുവിനും കൂട്ടുകാർക്കും തങ്ങളുടെ തെറ്റ് മനസ്സിലാവുകയും അവൾ ടീച്ചറോട് ക്ഷമ ചോദിക്കുകയും ചെയ്‌തു.
|