1921 ൽ തിരുക്കുടുംബ വിലാസം പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആഗ്രഹത്തോടെ അന്നത്തെ മുട്ടം പള്ളി വികാരി ശ്രമിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുൻഭാഗത്തായി[പടിഞ്ഞാറു വശം]സ്ഥിതി ചെയ്യുന്നു. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളുണ്ട് 2017 മുതൽ LKG, UKG യും കൂടി ഇവിടെ പ്രവർത്തനമാരംഭിച്ചു. ചേർത്തല ഉപജില്ലയിലെ പെൺകുട്ടികൾക്ക് വേണ്ടി മാത്രം ഉള്ള ഏക ലോവർ പ്രൈമറി വിദ്യാലയം ആണ് ഹോളി ഫാമിലി എൽ പി ജി സ്കൂൾ, മുട്ടം.
1996 - 1997 - ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി പ്രൗഢ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. ശ്രീ. പി. ജെ. ജോസഫ്, പ്രസിദ്ധ കവി ശ്രീ. കുഞ്ഞുണ്ണി മാഷ് തുടങ്ങിയവർ ജൂബിലി ആഘോഷങ്ങളിലെ വിശിഷ്ട സാന്നിദ്ധ്യമായിരുന്നു.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ജീവിതത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്നു. സുപ്രസിദ്ധ സിനിമാതാരവും സംവിധായകനുമായ അന്തരിച്ച ശ്രീ രാജൻ പി. ദേവ്, ചേർത്തല നഗരസഭയുടെ മുൻ ചെയർപേഴ്സൺ ശ്രീമതി ഏലിക്കുട്ടി ജോൺ, മുൻ ചെയർമാൻ ശ്രീ. ഐസക് മാടവന, ഇപ്പോഴത്തെ ചെയർമാൻ ശ്രീ. വി. ടി. ജോസഫ്, സിനിമാ താരം രാധിക, മൃദംഗ കലാകാരി സന്ധ്യ എസ് പ്രഭു, സംഗീതജ്ഞ ദീപ്‌തി ഷേണായി കൂടാതെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രഗത്ഭരായ നേഴ്സുമാർ, ഡോക്ടർമാർ, എഞ്ചിനിയേഴ്സ്, അധ്യാപകർ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിമാനങ്ങളാണ്.
99 -മത് സ്കൂൾ വാർഷികവും ശതാബ്‌ദി ആഘോഷങ്ങളുടെ ഉത്ഘാടനവും
99 -മത് സ്കൂൾ വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന 2021 -ലെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉത്ഘാടനവും 2020 ഫെബ്രുവരി മാസം 20-)൦ തീയതി സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ബഹു. ശ്രീ. പി. തിലോത്തമൻ അവർകൾ നിർവഹിക്കുകയുണ്ടായി.സ്കൂൾ മാനേജരും മുട്ടം പളളി വികാരിയുമായ വെരി. റവ. ഫാ. പോൾ വി മാടൻ, സിനിമാ സംവിധായകൻ ശ്രീ രഞ്ജിത്ത് സ്കറിയ, വാർഡ് കൗൺസിലർ ശ്രീമതി ബീനാമ്മ വർഗീസ്, മുൻ പ്രഥമാദ്ധ്യാപിക റവ. സി. ഡോയൽ, പൂർവ വിദ്യാർത്ഥികളായ ശ്രീ. ഐസക് മാടവന, ശ്രീമതി ശാന്തമ്മ ജോൺ പി., ബി. പി. ഓ. ശ്രീ. ഷാജി മഞ്ജരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രഥമാദ്ധ്യാപിക ശ്രീമതി. ട്രീസാമ്മ ജോൺ പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജ്മി ട്രീസ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി സ്കൂൾ ലീഡർ കുമാരി ശിവാനി എ. കൃതജ്ഞത അർപ്പിച്ചു.
# ഉപജില്ലാ കലോത്‌സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം.
ഉപജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള തുടർച്ചയായി ഓവറോൾ കിരീടം
2019 - 2020 കുമാരി സാനിയ സജി, വ്യക്തിഗത ചാമ്പ്യൻഷിപ്, ഉപജില്ലാ കായിക മേള എൽ പി മിനി വിഭാഗം
2011 ൽ ലോക ബഹിരാകാശ ആചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ISRO യുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു.
അക്കാദമിക് തലത്തിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS, വിജ്ഞാനോത്‌സവം, ഗാന്ധി ദർശൻ, യൂറിക്കാ പരീക്ഷ, വിദ്യാരംഗം കലാ സാഹിത്യ വേദി, താലൂക്ക് ജില്ലാ തര മത്സരങ്ങൾ എന്നിവയിലും ഇവിടുത്തെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കുന്നു.
2019 ൽ നടത്തിയ ദേശീയ ജനസംഖ്യ കണക്കെടുപ്പിൽ ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി എത്സമ്മ എൻ ജിക്ക് മികച്ച എന്യൂമേറ്റർക്കുള്ള രാഷ്ട്രപതിയുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു.
2017 - 2018 അദ്ധ്യയന വർഷത്തിൽ ചേർത്തല ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ട്രോഫി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബഹു. ശ്രീ.തോമസ് ഐസക്കിൽ നിന്ന് ഹോളി ഫാമിലി സ്കൂളിന് ലഭിച്ചു.
ചേർത്തല നഗര ഹൃദയത്തിൽ മുട്ടത്തു പള്ളിക്കു പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്നു.
ചേർത്തല മനോരമ കവല ഭാഗത്തു നിന്നും വരുമ്പോൾ മുട്ടത്തു പള്ളിക്കു വടക്ക് വശം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിന് തെക്ക് വശം ഉള്ള റോഡിലൂടെ പടിഞ്ഞാറോട്ടു വരുമ്പോൾ കുരിശടി കഴിഞ്ഞു വലതുവശത്തായി സ്കൂൾ കാണാം.
ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, ചേർത്തല ടൗൺ എന്നിവിടങ്ങളിൽ നിന്നും നടക്കാവ് റോഡ് വഴി പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ചേർത്തല മാർക്കറ്റിനു കിഴക്കു വശം ഉള്ള നടക്കാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ മുട്ടത്തു പള്ളിക്കു വടക്ക് വശം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിന് തെക്ക് വശം ഉള്ള റോഡിലൂടെ പടിഞ്ഞാറോട്ടു വരുമ്പോൾ കുരിശടി കഴിഞ്ഞു വലതുവശത്തായി സ്കൂൾ കാണാം.
ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, ചേർത്തല ടൗൺ എന്നിവിടങ്ങളിൽ നിന്നും നടക്കാവ് റോഡ് വഴി പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ചേർത്തല മാർക്കറ്റിനു പടിഞ്ഞാറു വശം ഉള്ള കമ്പിക്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം.
എറണാകുളം ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ അർത്തുങ്കൽ ബൈപാസ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കമ്പിക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം.
ആലപ്പുഴ ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ ഹട്ട്സ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കമ്പിക്കൽ ജംഗ്ഷനിൽ കൂടി കടന്നു മുന്നോട്ട് പോയാൽ സ്കൂളിൽ എത്താം.
എറണാകുളം ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ കാർത്യായനി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൂലേപ്പള്ളി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ചുടുകാട് കവല കഴിഞ്ഞു സെന്റ് ആൻസ് സ്കൂൾ കടന്നും സ്കൂളിൽ എത്താം.
പടിഞ്ഞാറൻ മേഖലയിൽ നിന്നും വരുമ്പോൾ ദേശീയ പാത കടന്ന് കമ്പിക്കൽ ജംഗ്ഷനിൽ നിന്നും വടക്കോട്ടുള്ള റോഡിലൂടെ സ്കൂളിൽ എത്താം.