ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/പരിണാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിണാമം

പ്രകൃതി നീ മനോഹരി
 ഈ അജ്ഞാത വാദത്തിൽ
 എനിക്ക് നിൻ സൗന്ദര്യം
 ആനന്ദം
 ഞാൻ നട്ട റോസാച്ചെടിയിൽ
 ആദ്യമായി മുകുളങ്ങൾ
 വന്നതും
 കൃഷിതൻ ആദ്യ പാഠങ്ങൾ
 പഠിച്ചതും
 എന്നിലൊരു പുത്തനുണർവേകിടുന്നു
 ഇന്നു ഞാൻ കാണുന്നു
 ഞാനിന്നേവരെ ദർശിച്ചിടാത്ത
 നിൻ അഭൗമ സൗന്ദര്യമതും
 വാഹനങ്ങളുടെ വിഷപ്പുക ഏൽക്കാതെ
 മനുജർ തൻ കൈയാലുള്ള
 മാലിന്യമേതുമേൽക്കാതെ
 നീയിങ്ങനെ ഒരുങ്ങി നിന്നിടുമ്പോൾ
 ഞാനും പറഞ്ഞിടുന്നു
 പ്രകൃതി നീ മനോഹരി

ലിവ്യ എ ആർ
9 എ) ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത