ഉള്ളടക്കത്തിലേക്ക് പോവുക

മീത്തലെപുന്നാട് യു.പി.എസ്/അക്ഷരവൃക്ഷം/നാളേക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്ക് വേണ്ടി...

പോരാടുവാൻ ഇന്ന് നേരമായി കൂട്ടരേ...

പ്രതിരോധ മാർഗത്തിലൂടെ.

കണ്ണി പൊട്ടിക്കാം നമ്മുക്കീ ദുരിതത്തിൻ

അലയടികളിൽ നിന്നും മുക്തി നേടാം.

ഒഴിവാക്കിടാം സ്നേഹസന്ദർശനം..

ഒഴിവാക്കിടാം ഹസ്തദാനം...

അല്പകാലം അകന്നിരുന്നാലും പരിഭവിക്കേണ്ട

പിണങ്ങി പോവുകയും വേണ്ട

ആരോഗ്യരക്ഷയ്ക് നൽകും നിർദ്ദേശങ്ങൾ

പാലിച്ചിടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ

ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വബോധത്തോടെ,

മുന്നേറിടാം ഭയക്കാതെ

ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം

ഈ ലോക നന്മക്കായി
 

ആർഷ പി കെ
5 A മീത്തലെ പുന്നാട് യൂ. പി. സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത