ഒരുമിച്ചു നിൽക്കേണ്ട സമയം ഇതു പൊരുതലിന്റെ കരുതലിന്റെ സമയം. വിധിയെ പഴിക്കുന്നു മർത്യ ജൻമം ഇതെന്തു കാലം ഈ ദുരിത നേരം. വൈറസ് വാഴുന്ന ലോകം കോവിഡിൽ ഉലയുന്ന ജീവ താളം ഉണരട്ടെ ജാഗ്രത, മറയട്ടെ തടവറ തെളിയട്ടെ മാനം, കളിയാടട്ടെ ഈ മനവും. നീങ്ങുന്ന കാർമേഘം കാണാം നാളെ തെളിയുന്നൊരാകാശ നീലിമയും ഒരുമിച്ചു നിൽക്കേണ്ട സമയം ഇതു പൊരുതലിന്റെ കരുതലിന്റെ സമയം.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത