ഒരുമിച്ചു നിൽക്കേണ്ട സമയം
ഇതു പൊരുതലിന്റെ കരുതലിന്റെ സമയം.
വിധിയെ പഴിക്കുന്നു മർത്യ ജൻമം
ഇതെന്തു കാലം ഈ ദുരിത നേരം.
വൈറസ് വാഴുന്ന ലോകം
കോവിഡിൽ ഉലയുന്ന ജീവ താളം
ഉണരട്ടെ ജാഗ്രത, മറയട്ടെ തടവറ
തെളിയട്ടെ മാനം, കളിയാടട്ടെ ഈ മനവും.
നീങ്ങുന്ന കാർമേഘം കാണാം നാളെ
തെളിയുന്നൊരാകാശ നീലിമയും
ഒരുമിച്ചു നിൽക്കേണ്ട സമയം
ഇതു പൊരുതലിന്റെ കരുതലിന്റെ സമയം.