പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ഓളങ്ങൾ
ഓളങ്ങൾ
ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. മെലിഞ്ഞ ശരീരവുംനീണ്ട കോലൻമുടിയുമുള്ള മിന്നു. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അവൾക്ക് അമ്മമ്മയായിരുന്നു തുണ. അതും അധികനാൾ കിട്ടിയില്ല. അനാഥാലയത്തിലായി അവൾപിന്നെ. പുതുവസ്ത്രങ്ങളും ഇഷ്ടവിഭവങ്ങളും സ്വപ്നം മാത്രമായിരുന്നു അവൾക്ക് . അപ്പോഴാണ് ആരോ അവിടെ കുട്ടിയെ ദത്തെടുക്കാൻ എത്തുന്ന വാർത്ത പരന്നത്. അത് തന്നെത്തന്നെ ആയിരുന്നെങ്കിൽ. മിന്നു അതിയായി ആഗ്രഹിച്ചു. ഇത്തവണ ഭാഗ്യം അവൾ ക്കൊപ്പമായി. ഒരു രാജകുമാരിയെപ്പോലെ അവർ മിന്നുവിനെ വളർത്തി. അങ്ങനെയിരിക്കെ ആദമ്പതികൾക്കൊരു കുഞ്ഞുണ്ടായി. കുഞ്ഞിനെ താലോലിക്കുന്നതിനിടയിൽ മിന്നുവിന് പരിഗണന കുറഞ്ഞു. അവൾ തിരികെപ്പോകാനുറച്ചു. അച്ഛനോടുംഅമ്മയോടും യാത്രപറയാൻ ചെന്ന മിന്നുവിനോട് അവർ ഒരേസ്വരത്തിൽ പറഞ്ഞു, കുഞ്ഞനിയന് ചേച്ചിയെ വേണ്ടേ. മിന്നു കുഞ്ഞുനെറ്റിയി ൽ മുത്തം നൽകി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ