സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കുട്ടി മാളുവും കിങ്ങിണിയും

21:11, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടി മാളുവും കിങ്ങിണിയും

കുട്ടി മാളുവിന് ഒരു പശുക്കുട്ടി ഉണ്ട്. വെളുവെളുത്തൊരു മിടുമിടുക്കി. കിങ്ങിണി എന്നാണ് അവളുടെ പേര്. ഒരു ദിവസം കുട്ടി മാളുവിന് ഒരു മോഹം. കിങ്ങിണിയെ ഒരു പുള്ളി പശുക്കുട്ടി ആക്കിയാലോ. അവൾ വേഗം വാട്ടർകളറുമായി വന്നു കിങ്ങിണിയുടെ ദേഹത്ത് കറുത്ത പുള്ളികൾ വരച്ചു ചേർത്തു. ഹായ് എന്തു രസം. അവൾ പറഞ്ഞു. വൈകുന്നേരം അമ്മ കിങ്ങിണിയെ കുളിപ്പിച്ചു. അയ്യോ കിങ്ങിണി യുടെ ദേഹത്ത് കുട്ടിമാളു വരച്ച പുള്ളികൾ എല്ലാം വെള്ളത്തിൽ ഒഴുകിപ്പോയി. അതുകണ്ട് കുട്ടിമാളുകരയും എന്നാണ് അമ്മ വിചാരിച്ചത്. പക്ഷേ താൻ ചെയ്ത മണ്ടത്തരം മനസ്സിലായപ്പോൾ ചിരിയാണ് വന്നത്.

ഫഹിം അബ്ദുള്ള
2 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ