തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥി ശുചിത്വം


പത്തനാപുരം എന്ന ഗ്രാമത്തിൽ ആളുകൾ തിങ്ങി പാർത്തിരുന്നു. അവിടെ രാമു എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു.അയാൾ നല്ല ശുചിത്വമുള്ള മനുഷ്യൻ ആയിരുന്നു.രാമു ശുചിത്വത്തെക്കുറിച്ചു ഗ്രാമവാസികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു..എന്നാൽ ഒരാൾ പോലും രാമുവിന്റെ വാക്കുകൾ കേട്ടില്ല.അപ്രതീക്ഷിതമായി ആ ഗ്രാമത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് വന്നു.അവർ രാമുവിന്റെ വീട് സന്ദർശിച്ചു.ആ വീട് കണ്ട് അവർ അത്ഭുതപ്പെട്ടു പോയി.ഇത്ര നല്ല ശുചിത്വമുള്ള വീട് ആ ഗ്രാമത്തിൽ ഇല്ല.ഉദ്യോഗസ്ഥർ രാമുവിനോട് പറഞ്ഞു.ഗ്രാമവാസികൾക്കും നിങ്ങൾ ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞു കൊടുക്കണം.അവരെയും ശുചിത്വമുള്ള ആളുകൾ ആക്കണം.അപ്പോൾ രാമു പറഞ്ഞു,ഞാൻ കുറെ ശ്രമിച്ചതാണ്,ഇനിയും ശ്രമിക്കാം.രാമു ഗ്രാമവാസികളോട് ഇങ്ങനെ പറഞ്ഞു,നമ്മൾ ശുചിത്വം പാലിച്ചില്ലെങ്കിൽ അത് നമുക്ക് തന്നെ അപകടം ആവും. മഴക്കാലം വരാറായി.എല്ലാവരും വീടും പരിസരവും വൃത്തിയാക്കണം.പക്ഷെ രാമുവിന്റെ വാക്കുകൾക്ക് ആരും ചെവി കൊടുത്തില്ല.അങ്ങനെ മഴ തുടങ്ങിയതോടെ പരിസരം മലിനമായി.ഗ്രാമത്തിൽ രോഗങ്ങൾ കൂടാൻ തുടങ്ങി.അപ്പോൾ ഗ്രാമവാസികൾ പരസ്പരം പറഞ്ഞു.രാമുവിന്റെ വാക്കുകൾ കേട്ടിരുന്നെങ്കിൽ നമുക്കീ അവസ്‌ഥ വരില്ലായിരുന്നു... ഗുണപാഠം:പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ആണ് രോഗ വിമുക്തിക്ക് അത്യാവശ്യം.

മുഹമ്മദ് റാസി.
3 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ