ജി.യു.പി.എസ് വേക്കളം/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ലോകത്തെ വിറപ്പിച്ച കൊറോണ

ചൈനയിലെ വുഹാനിൽ ഒരു കൊടുങ്കാറ്റു പോലെ വന്ന രോഗമായ കൊറോണ ലോകത്തെയാകെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.സമ്പന്ന രാജ്യങ്ങളായ അമേരിക്ക,ബ്രിട്ടൻ എന്നിവയെപ്പോലും തകർത്തുകെണ്ടിരിക്കുന്ന ഈ രോഗം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തുകഴിഞ്ഞു.നമ്മുടെ രാജ്യമായ ഇന്ത്യയിലും ഇത് പടർന്നുപിടിക്കുമെന്ന് ഞങ്ങൾ കരുതിയതല്ല.ഇതുമൂലം രാജ്യം തീരാനഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുകഴി‍ഞ്ഞു.നമ്മുടെ കൊച്ചുകേരളത്തിലും കൊറോണ പടർന്നിരിക്കുന്നു.അതിനാൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ രോഗത്തെ പ്രതിരോധിക്കാൻ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും പോയിവന്നുകഴിഞ്ഞാൽ കൈകൾ ഹാന്റ് വാഷ് ഉപയോഗിച്ചുകഴുകുകയും ചെയ്യുക.സർക്കാർ പറയുന്നത് അനുസരിച്ചാൽ മാത്രമെ ഇതിനെ പ്രതിരോധിക്കാൻ കഴിയൂ.രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകരും പോലീസും രാവുംപകലും ഡ്യൂട്ടി ചെയ്യുന്നു.ഒരു മിഠായി കിട്ടിയാൽ ഞങ്ങൾ കുട്ടികൾ വീതീച്ചെടുക്കുന്ന പോലെ പരസ്പര സഹകരണത്തോടെ നമുക്ക് ഇതിനെ ഒന്നിച്ചു നേരിടാം………

അർച്ചന രഘു
4ാംക്ലാസ് ഗവ.യു.പി.സ്കൂൾ.വേക്കളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം