ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/കൊറോണ ഔട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഔട്ട്


പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടു നീളെ കൊല നടത്തും
 മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ

            ഭയപ്പെടില്ല നാം
            പേടിച്ചോടുകില്ല നാം
             കരുതലുള്ള കേരളം
            കരുത്തു കാട്ടിടും

തുടർച്ചയായ് തുടർച്ചയായി
കൈകൾ രണ്ടും കഴുകിടും
കൊറോണ എന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും
പദവിയും പ്രതാപവും
പാരിൽ എന്തു നല്കിടും
മാന്യ ഹ്രദയമുള്ള നല്ല
മനവാനായ് മാറിടൂ

             ഭയപ്പെടില്ല നാം
             പേടിച്ചോടുകില്ല നാം
             കരുതലുള്ള കേരളം
             കരുത്തു കാട്ടിടും

കരുതലോടെ ലോക്ക് ഡൗണിൻ
നിയമമെല്ലാം നോക്കിടാം
പൊതുവിടങ്ങളിൽ പെരുത്തു
സൂക്ഷ്മത പാലിച്ചിടാം
തുമ്മലിൽ ചുമക്കലിൽ
തൂവാലയാൽ മറച്ചിടാം
പിന്നെയൊന്നു ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടാം

              ഭയപ്പെടില്ല നാം
              പേടിച്ചോടുകില്ല നാം
              കരുതലുള്ള കേരളം
              കരുത്തു കാട്ടിടും

മധുര ദിനം തിരികെയെത്തി
ലോകമാകെ ശാന്തി വരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം

 

അൽ സാബിത് ഐ.എസ്
III A ഗവ. എൽ.പി.എസ്,പാച്ചല്ലൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത