ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ പൂട്ടിയിടപ്പെട്ട ഒരവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂട്ടിയിടപ്പെട്ട ഒരവധിക്കാലം

വേനലവധി എന്ന് പറയുമ്പോൾ നമ്മളുടെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരുന്നത് യാത്രകളാണ് . പക്ഷേ ഈ വർഷം 2020 നമുക്ക് സമ്മാനിച്ചത് ഒരു ജയിലാണ് . ജയിലെന്ന് പറയാൻ പറ്റില്ല വീണ്ടും ഒരു ഒത്തുചേരൽ.ഓർമകൾ മാത്രമായിതീർന്നിരുന്ന ആ പഴയ അവധിക്കാലം. "ഒരുപാടൊരുപാട് ലഭിക്കുമ്പോഴാണ്‌ എന്തിനോടും നമുക്ക് മടുപ്പ് തോന്നുന്നത് " അത് വസ്ത്രമായാലും ,പണമായാലും,ഭക്ഷണമായാലും ഇനിയിപ്പോൾ അവദിയാണെങ്കിൽ പോലും. നമ്മൾ പലപ്പോഴും ആഗ്രഹിക്കാറുണ്ട് എല്ലാ ദിവസവും ഞായറാഴ്ച ആയിരുന്നെങ്കിൽ എന്ന് . അതിപ്പോൾ ദൈവം നമുക്ക് സാധ്യമാക്കി തന്നിരിക്കുന്നു. പുറത്തോട്ട്‌ ഇറങ്ങാൻ കഴിയുന്നില്ല. കാവൽഭടന്മാർ അതിന് സമ്മതിക്കുന്നില്ല.ഒരുതരത്തിൽ നമ്മൾ വീടിന് വെളിയിൽ ഇറങ്ങാതെ ഇരുന്നാൽ അത് നമ്മൾ ചെയ്യുന്ന ഒരു സേവനം കൂടിയാണ് . വീട്ടിലിരുന്നാൽ നമുക്ക് പലതും പഠിക്കാം,പല പല മറന്നു പോയ കളികൾ പൊടി തട്ടി എടുത്തു,പല പല ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാനും പഠിച്ചു.നമ്മൾ കേരളീയരുടെ കരുത്ത് തെളിയിക്കണം,നമുക്ക് വീട്ടിലിരുന്ന് യുദ്ധം ചെയ്യാം.ഈ കൊറോണ എന്ന നാമത്തിൽ പിടികൂടിയിരിക്കുന്ന മഹാമാരിയെ നമ്മൾ കീഴ്പ്പെടുത്തും.quarantine ദിവസങ്ങൾ ഒരു വീർപ്പുമുട്ടൽ ആണെങ്കിൽ പോലും ഞാൻ ഇത് ആസ്വദിക്കുന്നു.കുറച്ചു ദിവസം വീട്ടിൽ അടച്ചിരുന്നതിൻ ശേഷം ഞാനും വാപ്പയും ആവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് യാഥാർത്ഥ്യത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞത് . ഒഴിഞ്ഞ നിരത്തിലൂടെ നടന്നപ്പോൾ വെല്ലാതെ തോന്നി.ഈ അവസ്ഥയുമായി ഞാൻ ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു.എന്താണ് സംഭവിക്കുന്നതെന്ന് ധാരണയില്ലെങ്കിലും ഇതുമായി പൊരുതപെട്ടിരിക്കുന്നൂ.നമ്മുടെ യാന്ത്രികമായ ജീവിതം തീർത്തും നിശ്ചലമായി.നമ്മളിൽ പലർക്കും ഇപ്പൊൾ വരുമാനമില്ല.ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് ഈ ദിവസങ്ങളെ നേരിടുന്നത് . ഇത് ഇനി എത്രനാൾ നീളുമെന്നും നമുക്കറിയില്ല. Lockdown എല്ലാവർക്കും ഒരുപോലെയല്ല,പലർക്കും ദാരിദ്ര്യമാണ് . നമ്മളിൽ പലരും ദിവസ കൂലിക്കാ രാണ് . അവരുടെ വരുമാനം നഷ്ടമായിരിക്കുന്നു.റമദാൻ മാസം വരികയാണ് , പ്രാർത്ഥനയുടെ കാലം.പക്ഷേ ആരാധനാലയങ്ങൾ അടച്ചിട്ട് , ഇഫ്താർ,കൂട്ട നമസ്ക്കാരം,ജുമുഅ ഇവയൊന്നും ഇല്ല.നമ്മുടെ ഭാവിയെ കണക്കിലെടുത്താണ് സർക്കാർ ഇതൊക്കെ ചെയ്യുന്നത് . ഇപ്പൊൾ social media ഉപയോഗം കൂടി വരികയാണ് ,അതുകൊണ്ടുതന്നെ virus പകരുന്നതിലും വേഗത്തിലാണ് വ്യാജ വാർത്തകൾ പരക്കുന്നത് . ഉള്ളവൻ പാചക പരീക്ഷണങ്ങൾ നടത്തുമ്പോൾ ഇല്ലാത്തവൻ നാളെ എങ്ങനെ തള്ളി നീക്കും എന്നോർത്ത് വ്യാകുല പെടുകയാണ് ."വിശക്കുന്നവനെ തല്ലി കൊന്ന നാട്ടിൽ ഇന്ന് വിശക്കുന്നവനെ തേടി അലയുകയാണ് .covid-19 കുറേ കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു മദ്യ നിരോധനം നടപ്പാക്കി,വീട്ടിലിരുന്നു പ്രാർത്ഥിക്കാം എന്ന് തെളിയിച്ചു,വായു മലിനീകരണം ഇല്ലാതാക്കി,ജലസ്രോതസ്സുകൾ മലിന മുക്തമായി,വീട്ടിലെ ഭക്ഷണം രുചികരമെന്ന് തെളിയിച്ചു. ജാഗ്രതയാണ്‌ പ്രധാനം...... രോഗികൾ കുറഞ്ഞു എന്നേയുള്ളൂ വൈറസിന്റെ വീര്യം കുറഞ്ഞിട്ടില്ല. " രോഗം എനിക്ക് വരാതിരിക്കാൻ മാത്രമല്ല, അതെന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകാരാതെയിരിക്കാൻ കൂടിയാണ് ശ്രദ്ധിക്കേണ്ടത് "

സഫ്ന സെയ്തു
9B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം