ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ കുഞ്ഞിലക്കറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിലക്കറികൾ

വീട്ടിലിരുപ്പ് കാലത്ത് ഏറെ സാധ്യതയുള്ള ഒന്നാണ് മൈക്രൊ ഗ്രീൻ. വീടുകളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഈ കുഞ്ഞ് ക്യഷി രീതി നമുക്ക് പരിചയപ്പെടാം. ധാന്യങ്ങളും ഫലവർഗങ്ങളുമെല്ലാം മുളപ്പിച്ച് അവ ചെറുതായി വളർന്നു വരുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന രീതിയാണ് മൈക്രൊ ഗ്രീൻ. സ്ഥലം മുടക്കില്ല മണ്ണു വേണമെന്നില്ല പ്രത്യേകിച്ച് ശാരീരി കാധ്വാനങ്ങൾ' ഒന്നും തന്നെയില്ല. ഇലക്കറികൾ കൂടുതലായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനാണ് ഡോക്ടർമാർ ഉപദേശിക്കുന്നത് . അതിന് ഏറ്റവും അനുയോജ്യമായ മാർഗം തന്നെയാണ് ഇത് . പുതിയ പാത്രങ്ങൾ മേടിക്കാതെ തന്നെ വീട്ടിൽ ഉപയോഗശൂന്യമായ പാത്രങ്ങൾ കൃഷിക്കായി തിരഞ്ഞെടുക്കാം. പാർസൽ വാങ്ങിച്ച പാത്രങ്ങളും മറ്റും ഉപയോഗിക്കാം. മണ്ണുപയോഗിച്ചാണ് കൃഷിയെങ്കിൽ ആദ്യം പാത്രങ്ങളുടെ അടിഭാഗത്ത് ഡൈനേ ജിനായി ചെറിയ തുളകൾ ഉണ്ടാക്കണം. ഒട്ടുമിക്ക പയർവർഗങ്ങളും ധാന്യങ്ങളും ഈ രീതിയിൽ വളർത്താം. പയർവർഗങ്ങൾ, ഉലുവ, ചീര, കടുക് , മല്ലി, ഗോതമ്പ് തുടങ്ങിയവ എല്ലാം വളർത്താം. വിത്ത് മുളപ്പിക്കാൻ എടുക്കുന്ന പാത്രത്തിൽ ഇഴയ കലമുള്ള ഒരു തുണി അടിയിൽ വിരിച്ചുവക്കുക. അതിലൂടെ വേരുകൾക്ക് ഇറങ്ങാൻ കഴിയണം. ശേഷം കുതിർത്തു വെച്ച ധാന്യമോ പയർ വർഗമോ അതിൽ പാകാം. 10-12 മണിക്കൂർ കുതിർത്തു വെച്ച് മുളപ്പിച്ചവയാണെങ്കിൽ എളുപ്പമാകും. തുണി നനച്ചു കൊടുക്കാൻ മറക്കരുത് . ടിഷ്യൂ പേപ്പർ ലെയറായി വെച്ചും വിത്തുകൾ പാകാം. മൂന്നോ നാലോ ലെയർ ടിഷ്യൂ പേപ്പർ പാത്രത്തിൽ വച ഒന്ന് നനച്ചു കൊടുത്ത ശേഷം വിത്തുകൾ പാകാം. ശേഷം ഒന്നുകൂടി നനച്ചു കൊടുത്ത് മാറ്റിവെക്കാം വിത്തുകൾ മുളച്ച് രണ്ട് ഇലകളും താഴെ ചെറിയ തളിരിലകളും വന്ന ശേഷം വിളവെടുക്കാം. ഇലകൾ മൂപ്പെത്തുന്നതിനു മുമ്പേ വിളവെടുക്കാൻ ശ്രദ്ധിക്കണം. വളർന്നു കഴിഞ്ഞാൽ വേരിനു മുകളിലായി തണ്ടോടു കൂടി തന്നെ മുറിച്ചെടുത്ത് ഉപയോഗിക്കാം..

സാലിഹ കെ എ
9B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം