Schoolwiki സംരംഭത്തിൽ നിന്ന്
മനമേ ലോക്കാവരുതേ...
മൂടുക മൂടുക സർവ്വവും മൂടുക
ആജ്ഞയോ അതോ മുന്നറിയിപ്പോ?
ചുരുങ്ങിയോ നിൻ ലോകം?
നാലുവശവുംകൽക്കെട്ടുകൾ
ഏകാന്തമാം തടവറയിൽ
പതറുന്നുവോ നിൻ മനം?
പാദങ്ങൾ ചലിക്കാതെ
ഭ്രാന്തമായ് നി അലയുന്നു വോ?
എൻ മനമേ നീ മറന്നുവോ
നീ ഏകനല്ല, ഇതു ഏകാന്തതയല്ല
ഭൂമിദേവിതൻ പുത്രന്മാരെ
ഇത് അഗ്നി പരീക്ഷണം.
മരണം പതിയിരിപ്പൂ പുറത്ത്
ജീവനെടുക്കും കൊറോണാസുരൻ
നോക്കിയിരിപ്പു നിൻ മനതാളം തെറ്റുവാൻ
അന്ത്യശ്വാസത്തെയും ദുഷ്കരമാക്കുവാൻ
തെറ്റായ വഴിയേ നീങ്ങരുതേ
ഒടുവിൽ അന്ത്യയാത്രയിൽ
ആരെയും കാണാതെ, പ്ലാസ്റ്റിക്കിൽ
മൂടിയ ശവമായ് മാറരുതേ
മനമേ നീ ഓർക്കുവിൻ
നിൻ സുഖനിദ്ര കാക്കുവാൻ
ഏകാന്തമായ തടവറയിൽ
പതറുന്നുവോ നിൻ മനം?
പാദങ്ങൾ കാക്കാതെ
ഭ്രാന്തമായ് നീ അലയുന്നുവോ?
നീ ഏകനല്ല ഇത് ഏകാന്തതയല്ല
ഭൂമിദേവിതൻപുത്രന്മാരെ
ഇത് അഗ്നിപരീക്ഷണം
മരണം പതിയിരിപ്പൂ പുറത്ത്
ജീവനെടുക്കും കൊറോണാസുരൻ നോക്കിയിരിപ്പു
നിൻമനതാളം തെറ്റുവാൻ
തെറ്റായ വഴിയേ നീങ്ങരുതേ
ഒടുവിൽ അന്ത്യയാത്രയിൽ ആരെയും കാണാതെ പ്ലാസ്റ്റിക്കിൽ മൂടിയ ശവമായ് മാറരുതേ മനമേ നീ ഓർക്കുവിൻ നിൻ സുഖനിദ്ര കാക്കുവാൻ
പടയാളികൾ പൊരുതുന്നുണ്ടെ
നിനക്കായ് നീയും പൊരുതേണം
ദൈവവും മാലാഖയും സ്വച്ചത കാക്കുന്നവരും
മനുഷ്യനെ നിനക്കായ്
അർപ്പിതരായ്
രാവോ പകലോ ഊണോ
ഉറക്കമോ ഇല്ല
കേവലം സേവനമെന്നൊരു മന്ത്രം മാത്രം
നീ ഏകാകി അല്ല, മുഴുവൻ ലോകവും
നിന്നോടൊത്ത് പൊരുതുന്നു
"എന്തു ചെയ്യും എന്തുചെയ്യും"
എന്നാർത്തലയ്ക്കുന്നവോ മനമേ?
സമയമില്ലായ്ക എന്നു ചൊല്ലി നീ
അവഗണിച്ചവ, നിൻ മനസ്സിൻ
പിന്നാമ്പമ്പ്ഉറങ്ങളിൽ, നിന്നെ
തേടിയലഞ്ഞു കൊണ്ടിരിക്കുന്നു.
ഉണർത്തുവിൻ നിൻ സർഗവാസനകളേ
മോക്ഷം നൽകുവിൻ
കളിക്കോപ്പുകൾക്ക്
ബന്ധനത്തിലും തിരിച്ചറിയു നീ
ബന്ധങ്ങൾ തൻ മൂല്യം
ഈ നാളുകളും നിന്നെ കടന്നു പോകും
എന്നതറിയൂ നീ മനമേ.
"ശാരീരിക അകലം സാമൂഹിക ഒരുമ "
നിന്റെയും വിജയ മന്ത്രം.
തോറ്റു കൊടുക്കരുതേ മനമേ
കൊറോണയെ വെല്ലി നാം വിജയിക്കുമ്പോൾ j
അഭിമാനിയാം പോരാളിയായിടും നീയും
എൻ മനമേ, നീ ലോക്കാവ രുതേ......
|