സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/നിരാശ
നിരാശ
അന്ന് വൈകുന്നേരം ക്ലാസ്സിൽ ടീച്ചർ വന്ന് പറഞ്ഞത് കാതിനു ഇമ്പമുള്ള കാര്യമാരുന്നു... "നാളെ മുതൽ ക്ലാസ്സില്ല, കൊല്ലവർഷ പരീക്ഷയില്ല "- തുള്ളിച്ചാടിയാണ് വീട്ടിലെത്തിയത്. നാളെ മുതൽ കൂട്ടുകാരോടൊത്ത് പന്ത് കളിക്കാം, സൈക്കിൾ സവാരി നടത്താം. വീട്ടിൽ കയറിയില്ല.... പടിക്കൽ എത്തും മുൻപേ "അമ്മേ.. സ്കൂൾ അടച്ചു" എന്ന് ഏറെ സന്തോഷത്തോടെ വിളിച്ചു പോയി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അച്ഛനും അമ്മയും നാടിനെ വിഴുങ്ങാൻ വന്ന ആ വൈറസിനെ പറ്റിയും രോഗാവസ്ഥയെ പറ്റി പറഞ്ഞു മനസ്സിലാക്കി തന്നു. എവിടെയും പോകാൻ പറ്റില്ല, കൂട്ടുകാരോടൊത്ത് കളിക്കാനും പറ്റില്ല. മനസ്സിൽ വാനോളം ഉയർന്ന എന്റെ ആഗ്രഹങ്ങൾ ചീട്ടുകൊട്ടാരംപോലെ വീണു തകർന്നു. ഇപ്പോൾ ഉമ്മറപ്പടിയിൽ ഇരുന്ന് അടുത്ത വീട്ടിലേക്ക് കൂട്ടുകാരനെ നോക്കുമ്പോൾ ഓർമവരുന്നത്, സ്കൂൾ വേദിയിൽ നിന്നും പാടിയ 'നേരമില്ല' എന്ന കവിതയിലെ വരികളാണ് കൂട്ടുകാർ ഒന്നിച്ച് കൂടുവാൻ നേരമില്ല.... എനിക്ക് നേരമില്ല... മുറ്റത്തെ മരങ്ങൾക്കിടയിൽ നിന്നും പക്ഷികൾ സ്വതന്ത്രമായി പറക്കുമ്പോൾ, അവൾ ഇടയ്ക്ക് എപ്പോഴോ എന്നെ നോക്കി പറയുന്നുണ്ടായിരുന്നു "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ".
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം