നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാമാരി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു മഹാമാരി

സത്യം പറയുകയാണെങ്കിൽ ഞാൻ നിസ്സാരം എന്നു കണ്ടുപോയ ഒരു വലിയ രോഗം... 26ന് ശേഷം കഴിഞ്ഞു എന്നു ഞാൻ വിചാരിച്ച പരീക്ഷയുടെ തീയതി മാറ്റിയ കുസൃതിക്കാരൻ എന്നു തന്നെ പറയാം.. ഞാൻ ഒരുപാടു ശപിച്ചതും പിന്നീട് അതിനെ എന്റെ ഒരു നല്ല അവസരമായി ഉപയോഗിക്കാം എന്ന് തീരുമാനിച്ചു... പുറത്തുപോകതെ എങ്ങനെ സമയം പോകുമെന്ന് ഞാൻ പലപ്പോഴും വിചാരിച്ചു പക്ഷെ എന്റെ സ്കൂളിൽ നിന്ന് നടത്തുന്നു ഓൺലൈൻ പരീക്ഷയിലൂടേ ഞാൻ സന്തോഷം കണ്ടെത്തി. രാവിലെ ആയാൽ സ്പീഡ് ടെസ്റ്റും വയുകുന്നേരം ഓരോ പാഠം വച്ചു നടത്തുന്ന പരീക്ഷയും ഇത് രണ്ടിലൂടേയും ഞാൻ ഞാനറിത്തെ എന്തൊക്കയോ അറിഞ്ഞുകൂടാത്ത കാര്യങ്ങൾ പഠിച്ചു.. അങ്ങനേ ഓരോ ദിവസവും കഴിഞ്ഞു പോയി..

പരീക്ഷ മാറ്റിയതിനു ശേഷമാണ് കൊറോണ ഒരു ചെറിയ അസുഖം അല്ല എന്ന് എന്നിക്കു മനസിലായത് അത് നമ്മുടെ ജീവൻ എടുക്കുന്ന ഒരു കുട്ടി കാലൻ എന്നു പറയാവുന്ന ഒരാളാണ്... ആദ്യം ചൈനയിൽ വന്നു പിന്നീട് യുഎഈ, ജപ്പാൻ, ജർമ്മനി, അമേരിക്ക, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ പകർന്നു പിടിച്ചു.. ആ സമയത്തു ഞാൻ സ്വയം പറയുമായിരുന്നു ഞാൻ എന്തിനു ഭയക്കുന്നു നമ്മുടെ കേരളത്തിൽ ഇല്ലല്ലോ.. പെട്ടന്ന് അത് കേരളത്തിൽ വന്നു ഒരു മരണത്തിൽ തുടങ്ങി ഒരു പാട് ജീവൻ അത് " ദയ, കാരുണ്യം " തുടങ്ങിയവ ഇല്ലാതെ എടുത്തു.. പക്ഷെ നാം പെട്ടെന്ന് തന്നെ അതിനെ തടയാൻ തുടങ്ങി നമ്മുടെ ഭരണകൂടം അതിനെ തക്കതായ രീതിയിൽ പ്രതിരോധം നടത്തുന്നു.. കേരളം ഒട്ടാകെ തിന്നു കളയാം എന്നു വിചാരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ ഇടം കൊടുക്കില്ല എന്ന് നമ്മൾ ഉറപ്പു വരുത്തണം.. അഥവാ നമ്മുക്ക് പുറത്തു പോവേണ്ട സാഹചര്യം വന്നാൽ മാസ്ക് ഇടണം എന്ന കാര്യം മറക്കരുത്.. കൊറോണ വൈറസ് നാം ഒരുമിച്ചു നശിപ്പിച്ചു കളയും എന്ന് എനിക്ക് ഉറപ്പുണ്ട്...

ഈ കൊറോണ കാലത്ത് ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ ഞങ്ങൾക്ക് വേണ്ടി ഒരു പാട് കഷ്ടപ്പെട്ടു ... അവരോട് എത്ര നന്ദി പറഞ്ഞാലും അത് അധികമൊന്നും ആവില്ല . ഞാൻ ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകർ, പോലീസ്,.. തുടങ്ങിയ ആളുകളെ സല്യൂട്ട് ചെയുന്നു രാത്രി പകൽ എന്ന ഭേദം ഇല്ലാതെ അവർ ചെയുന്ന സേവനം അത് അർഹിക്കുന്നു.. ഈ രോഗം മൂലം ഇനി ഒരു ജീവനും ജീവനും പോകാതിരിക്കാൻ നമ്മുക്ക് ശ്രദ്ധിക്കണം. " ജീവിതം പരീക്ഷണം നിറഞ്ഞാൽ മാത്രമേ അതിനു സുഖം ലഭിക്കും" എന്ന് എഴുതി വച്ചു പോയ പൂർവികർ നമ്മുക്ക് ഉണ്ട് എന്ന കാര്യം നാം മറക്കരുത്.. ലോകം മുഴുവനും ഈ മഹാമാരിയിൽ നിന്ന് കര കയറട്ടെ എന്നു മനസിൽ പ്രാർത്ഥിച്ചു കൊണ്ട് ഞാൻ നിർത്തുന്നു...

മുഹമ്മത് മാസിൻ
X A നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം