ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ ചെമ്മരിയാടുകളും മിന്നാമിനുങ്ങുകളും
ചെമ്മരിയാടുകളും മിന്നാമിനുങ്ങുകളും
ഒരിടത്ത് വലിയൊരു പുൽമേടുണ്ടായിരുന്നു. അവിടെ ഒരു അമ്മചെമ്മരിയാടും കുഞ്ഞുങ്ങളും ജീവിച്ചിരുന്നു. അമ്മചെമ്മരിയാടിൻെറ കൂട്ടുകാരായിരുന്നു മിന്നാമിനുങ്ങുകൾ.കുഞ്ഞു ചെമ്മരിയാടുകൾക്ക് മിന്നാമിനുങ്ങുകളെ ഇഷ്ടമല്ലായിരുന്നു.ഒരു ദിവസം അമ്മചെമ്മരിയാട് വെള്ളം കടിക്കാൻ പോയ സമയം കുഞ്ഞുചെമ്മരിയാടുകൾ പുൽമേടിൻെറ മറ്റൊരുകോണിൽ എത്തപ്പെട്ടു .അവർ അമ്മയെ കാണാതെ നിലവിളിച്ചു .തിരികെ വന്ന അമ്മചെമ്മരിയാട് കുഞ്ഞുങ്ങളെ കാണാതെ സങ്കടത്തോടെ അവരെ തേടിനടന്നു .നേരം ഇരുട്ടിതുടങ്ങി മിന്നാമിനുങ്ങുകളെ കണ്ട അമ്മചെമ്മരിയാട് അവരോട് സഹായം ചോദിച്ചു . മിന്നാമിനുങ്ങുകൾ പറന്നുചെന്ന് കുഞ്ഞു ചെമ്മരിയാടുകളെ കണ്ടെത്തി . ഇപ്പോൾ മിന്നാമിനുങ്ങുകളുടെ കുഞ്ഞുവെട്ടം വലിയ പ്രകാശപ്രഭയായി മാറിയല്ലോ ! .അപ്പോൾ അവർക്കിടയിൽ ഒരു ശത്രുതയും ഇല്ലായിരുന്നു.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ