(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ തൻ ഭൂമി
കാത്തിടാം പ്രകൃതിയെ
നാം വസിക്കും ഭൂമിയെ
രോഗമുക്തി വന്നിടാൻ
പ്രാർത്ഥനയോടെന്നുമേ
വൃത്തിയായി കുളിച്ചിടാം
വൃത്തിയായി നടന്നിടാം
പരിസര ശുചിത്വവും
വ്യക്തിതൻ ശുചിത്വവും
ഉണ്ടിതെങ്കിൽ മാത്രമേ
രോഗമുക്തി വന്നിടൂ
വായനയും കളിയുമായി
വീട്ടിൽ തന്നിരുന്നിടാം
പ്രകൃതിയോടിണങ്ങിടാം
മരങ്ങളൊക്കെ നട്ടിടാം
കാത്തിടാം പ്രകൃതിയെ
നാം വസിക്കും ഭൂമിയെ