ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ മടങ്ങാം പ്രകൃതിയിലേക്ക്
മടങ്ങാം പ്രകൃതിയിലേക്ക്
എന്തു പറ്റി ഈ ലോകത്തിന്? പരിസ്ഥിതി നാശം ഇന്ന് ലോകം അനുഭവിക്കുന്ന വലിയൊരു വിപത്താണ്. പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയം മാത്രമായാണ് ഇന്ന് ജനങ്ങൾ കാണുന്നത് .
മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായി കൊണ്ടിരിക്കുന്ന പ്രകൃതിസൗന്ദര്യത്തെയും ആവാസവ്യവസ്ഥയെയും പറ്റി ഒാർമ്മിക്കനാണ് നാം പരിസ്ഥിതിദിനം ആചരിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പക്ഷെ നാം ചെയ്യുന്നതോ ? ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യർ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ചൂഷണം തടയാത്തതു കൊണ്ടാണ് ഇപ്പോൾ പ്രകൃതി തന്നെ നമ്മോട് തിരിച്ചടിക്കുന്നതും. രണ്ടുവർഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മഹാമാരി തന്നെയാണ് അതിനുള്ള തെളിവ്. വികസനം എല്ലായിടത്തും അനിവാര്യമാണ്. പക്ഷെ അതൊരിക്കലും പ്രകൃതിയെ തകർത്തുകൊണ്ടാവരുത്. പ്രകൃതി വിഭവങ്ങളെ ശാസ്ത്രീയമായ രീതിയിൽ ബുദ്ധിപൂർവം ഉപയോഗിക്കുക മാത്രമാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരേയൊരു പോവഴി.
പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾ അവർക്കുളള കൂടൊരുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ! എന്നാൽ മനുഷ്യനോ?....മനുഷ്യന്റെ ഇത്തരം ആർഭാടം പരിസ്ഥിതി നാശത്തിന് കാരണമാവുന്നു. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് അന്തർദേശീയസംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ഒരു വീണ്ടു വിചാരത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രകൃതിയെ സംരക്ഷിക്കുന്നതിനുളള നല്ലൊരു അവസരമാണ് കൊറോണമൂലം നമുക്ക് കിട്ടിയിരിക്കുന്നത്. ലോക്കഡൗൺമൂലം വീട്ടിൽ തന്നെ ഇരിക്കുമ്പോൾ മരങ്ങൾ വച്ച് പിടിപ്പിച്ചും കൃഷി ചെയ്തും നമുക്ക് കാർഷികസംസ്കാരം തിരിച്ചു പിടിക്കാം. ഒപ്പം ഈ മഹാമാരിയെ ചെറുക്കാം. പ്രളയവും നിപയും അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും നമുക്ക് തോല്പിക്കാം .
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം