ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/അകന്ന് നിന്ന് തോൽപ്പിക്കാം

20:17, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്ന് നിന്ന് തോൽപ്പിക്കാം

ലോകത്തെ മുഴുവനായും ഇളക്കിമറിച്ച മഹാമാരിയാണ് കൊറോണ വൈറസ് ഇൻഫെക്ക്ഷൻ ഇത് ആദ്യമായി അല്ല . 2002 ൽ ചൈനയിൽ തന്നെ സാർസ് കൊറോണ വൈറസ് ബാധയും 2012 ൽ മെർസ് കൊറോണ ബാധയും ഉണ്ടായിട്ടുണ്ടെങ്കിലും നൊവൽ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ കണ്ടെത്തിയത്. 2019 ഡിസംബർ 31ന് മാത്രമാണ് മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസിൽ 3 വിഭാഗങ്ങൾ ഉണ്ട്. 1. ആൻഹാ കൊറോണ വൈറസ് 2. ബീറ്റാ കൊറോണ വൈറസ് (മൊർസ് , സാർസ്) 3. നോവൽ കൊറോണ വൈറസ് നോവൽ കൊറോണ വൈറസ് ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. ഈ ഘട്ടത്തിൽ പ്രത്യേക ആന്റെീ വൈറൽ ചികിത്സകൾ ലഭ്യമല്ല. ലക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് നൽകുന്നത് ആയതിനാൽ "അകന്ന് നിന്ന് തോൽപ്പിക്കാം" 2020 ന്റെ ആദ്യത്തോടെ ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട ഒരു കൊച്ചു വൈറസ് ഇന്ന് ലോകത്ത് തന്നെ മുഴുവനായി നശിപ്പിക്കാനുള്ള കരുത്ത് ആർജീവിച്ചിരിക്കുന്നു. ലോകം മുഴുവൻ ഇന്ന് കൊറോണ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഏത് വൻ വിപത്തുകളും ഒരുമിച്ച് നേരിടുന്ന നമുക്ക് ഒരുമിക്കാൻ പോലും പറ്റാത്ത് അവസ്ഥയാണ് കൊറോണ നമുക്ക് സമ്മാനിച്ചത്. നാം ഓരോരുത്തരും അകത്ത് നിന്നേ മതിയാവൂ. കൃത്യമായ മരുന്ന് ഇല്ലാത്തതാണ് ലോകത്തിൽ മരണം ഇത്രയും വർദ്ധിക്കാൻ കാരണം. കൈകൾ കഴുകിയും മാസ്ക്ക് ഉപയോഗിച്ചും നമുക്ക് നേരിടാം. തനിയെ ഇരിക്കാം. മറ്റുള്ളവരിൽ നിന്നും എനിക്ക് പകരരുത് എന്നല്ല എന്നിലൂടെ മറ്റുള്ളവർക്ക് രോഗം പകരരുത് എന്ന് വേണം ചിന്തിക്കാൻ ആർക്കും രോഗം വരാതിരിക്കട്ടെ. വന്നിട്ടുള്ളവരുടെ അസുഖം ഭേദമാവട്ടെ. 'ലോകം നൻമയോടെ വീണ്ടും പുലരട്ടെ'.....

തെന്നൽ പി വി
8 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത