ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ ഒരിക്കലും മറക്കാനാവാത്ത വിഷു
ഒരിക്കലും മറക്കാനാവാത്ത വിഷു
നമുക്കറിയാം ലോകത്താകമാനം കൊറോണ എന്ന മഹാമാരി പിടിപെട്ടിരിക്കുകയാണ് . പല രാജ്യങ്ങളിലും സ്ഥിതി വളരെ ഗുരുതരമാണ് . വിദേശ രാജ്യത്തിന്റെ അത്രയില്ലെങ്കിലും നമ്മുടെ രാജ്യത്തും കൊറോണ സന്ദർശിക്കാതിരുന്നില്ല, അതുകൊണ്ടുതന്നെ നമ്മുടെ കേരളത്തെയും അത് സാരമായി ബാധിച്ചു. കോറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ലോക് ഡൗൺ നടപ്പിലാക്കി. ഈ ലോക് ഡൗണി ന്റെ ഭാഗമായി നാമെല്ലാം വീട്ടിൽ കഴിയുമ്പോഴാണ് വിഷുവും ഈസ്റ്ററും കടന്നുവരുന്നത് . അത്യന്തം സന്തോഷിയ്ക്ക്ണ്ട ഈ വേളയിൽ എനിക്കത് സാധിച്ചില്ല, പൂർണമായി സാധിച്ചില്ലെന്ന് പറയാനും കഴിയില്ല. കഴിഞ്ഞ വിഷുക്കാലങ്ങളിൽ ഞങ്ങൾ എല്ലാ ബന്ധുക്കളും ഒത്തുകൂടുമായിരുന്നു. പിന്നീട് സദ്യയും കളിയും എല്ലാമായി ഞങ്ങൾ അടിച്ചു പൊളിക്കും. സന്ധ്യയായാൽ പടക്കത്തിന്റെ ആവേശത്തിലായിരിക്കും ഞങ്ങൾ കുട്ടികൾ. അതെന്നും ഞങ്ങളിൽ മായാതെ പതിയുകയും ചെയ്യുമായിരുന്നു. ഈ വർഷം ഈ ഓർമകളിലൂടെ ആഘോഷിക്കുകയല്ലാതെ വേറെ വഴിയില്ല കാരണം ഈ കോറോണയാണ് . ലോക് സൗൺ കാരണം ആഘോഷങ്ങൾ വേണ്ടെന്നു സർക്കാർ നിർദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒത്തുകൂടലെല്ലാം ഞങ്ങൾ ഉപേക്ഷിച്ചിരുന്നു സന്തോഷവും കളിയും ചിരിയും എല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്നിരുന്നാലും ചെറിയ രീതിയിൽ ഞങ്ങൾ വിഷു ആഘോഷിച്ചു, വിഷു കണി വയ്ക്കുകയും ചെയ്തു .അതെനിക്ക് ചെറിയ തോതിൽ സന്തോഷം പകർന്നു. എനിക്ക് കൂടുതൽ സന്തോഷം പകരാൻ ഇടയായത് .ഇപ്പോൾ ആഘോഷമല്ല കരുതലാണ് വേണ്ടത് എന്ന ചിന്തയാണ് , അതോർത്തപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഈ ജാഗ്രത കാലത്തു സാധാരണ ഗതിയിൽ വിഷു ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെറിയരീതിയിൽ വിഷു ആഘോഷിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . എന്നിരുന്നാലും പഴയരീതിയിൽ വിഷു ആഘോഷിക്കാൻ കഴിയും എന്ന പ്രത്യാശയോടെ ഞാൻ നിർത്തുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ