എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/നമുക്ക് ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
പരിസ്ഥിതിയിലുണ്ടാകുന്ന ഓരോന്നും വളരെ മനോഹരവും ആകർഷകവും ആയതാണ്. പരിസ്ഥിതിയിലുള്ള ഓരോന്നുമാണ് നമ്മുടെ ലോകത്തെ തന്നെ മനോഹരമാക്കുന്നത്. അങ്ങനെയുള്ളതിനെയാണ് ഓരോ മനുഷ്യരും നശിപിക്കുന്നത്. പ്രകൃതിയിൽ താമസിച്ച് പ്രകൃതിയെതന്നെ ഇല്ലാതാക്കുകയാണ്.

പ്രകൃതി അമ്മയാണ്. പ്രകൃതിയെ ഇല്ലാതാക്കരുത്. പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്ത്നു കാരണമാകുന്നു. സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓരോ പ്രാവിശ്യവും ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് നാം ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കണമെങ്കിൽ നാം മലിനീകരണത്തിനെതിരേയും വനനശീകരണത്തിനെതിരേയും പ്രവർത്തിക്കണം.

ഞങ്ങളെ ചുറ്റുവുമുള്ള ഏറ്റവും മനോഹരവും ആകർഷുവുമായ ചുറ്റുപാടിൽ നമ്മെ സ്വാഭാവികമായി പരിസ്ഥിതി പ്രാധാന്യം ചെയ്യുന്നു. പരിസ്ഥിതിയിലുള്ള ഓരോ വൃക്ഷങ്ങളും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിന് വളരെ അത്യാവിശ്യമാണ്. മരങ്ങൾ മുരിക്കരുത്, ഒരു മരം മുറിച്ചാൽ രണ്ടു മരം നടണം എന്നാണ്. വൃക്ഷങ്ങൾ നമുക്കും നമുക്ക് ചുറ്റുമുള്ള ഓരോ ജന്തുജാലങ്ങളുടേയും ജീവന്റെ നിലനിൽപ്പിന്റെ ഒരു ഭാഗമാണ്. നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരും പരിസ്ഥിതിയെ നശിപിക്കുകയാണ്. പരിസ്ഥിതിയിലുണ്ടാകുന്ന ഓരോ ദോഷങ്ങൾക്കും കാരണമാകുന്നത് മനുഷ്യരാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചും, കുന്നിടിച്ചും, മണ്ണ് നികത്തിയും അങ്ങനെ ഒരുപാട്.

നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ദെെവം നമുക്ക് ചുറ്റുമുള്ളവർക്കും പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. നാം ഉപയോഗിക്കുന്ന ഓരോന്നും പ്രകൃതിയുടെ വരമാണ്. അതിനാൽ അത് നാം നശിപ്പിക്കാനും നഷ്ടപ്പെടുത്താനും പാടില്ല.

ഭൂമിയെ സംരക്ഷിക്കണമെങ്കിൽ പരിസ്ഥിതിയെ ഭദ്രമായി നാം സൂക്ഷിക്കേണം.

നിബ ഷെറിൻ
8 E എ.കെ.ജി.എം.ജി.എച്.എസ്.എസ്.പിണറായി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം