(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിരുന്നുകാർ
ലോകം മുഴുവൻ രോഗം മൂലം
പള്ളിക്കൂടമടച്ചല്ലോ
നമ്മുടെ പള്ളിക്കൂടമടച്ചല്ലോ
കളിയും ചിരിയും എല്ലാം മങ്ങി
വീട്ടിലിരുന്നു ഒററക്കായ്
വീട്ടിലിരുന്നു ഒററക്കായ്
വേനൽക്കാലം വിരുന്നിനായി
പൂച്ചക്കുട്ടികൾ എത്തി
വീട്ടിൽ പൂച്ചക്കുട്ടികൾ എത്തി
ചക്കി എന്നും ചങ്കരനെന്നും
അമ്മ അവർക്ക് പേരിട്ടു
എന്റെ അമ്മ അവർക്ക് പേരിട്ടു
ചക്കിപ്പൂച്ചേ വാ വാ വാ
ചക്കേം മാങ്ങേം തന്നീടാം
ചക്കേം മാങ്ങേം തിന്നാലോ
പശിയില്ലാതെ ഉറങ്ങീടാം