എം എച്ച് എസ് എസ് പുത്തൻകാവ്/അക്ഷരവൃക്ഷം/അവശേഷിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rithu k manoj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവശേഷിപ്പ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവശേഷിപ്പ്

അണയാറാകുന്ന തീ ജ്വാല ആളിക്കത്തുന്നു
തീയിൽ വെന്തുനീറുന്ന മനുഷ്യനാകുന്ന കരിലകളെ
സ്വനിലനില്പിനുവേണ്ടി പൈതൃകം ഉറങ്ങുന്ന
മണ്ണിനെ അതിദാരുണമായി നീ സംഹരിക്കുന്നുവോ?
 നിൻ ജീവിതം ഒരിലപോലെയാണ്
 ഉണങ്ങികരിഞ്ഞു അവസാന ശ്വസംവരെ...
 നിൻ പൈതൃകം ഉറങ്ങിയ കാലം
 നിൻ ഹൃദയത്തിൽ അവശേഷിക്കുന്നതുപോലെ
നൂറ്റാണ്ടുകളുടെ പൈതൃകം ഉറങ്ങിയ ആ മണ്ണിനെ
 നീ എന്തിന് ആ കാട്ടു തീയിൽ സംഹരിക്കുന്നു ...
ആ പച്ച പട്ടുടുത്ത സഹോദരിയെ
നീ നിൻ നിലനിൽപ്പിനുവേണ്ടി-
കാർന്നു തിന്നുന്നു മനുഷ്യ നീ....
സ്വന്തം ഭൂമിയെ കാക്കാൻ നിയോഗിച്ചപ്പോൾ
നീ എല്ലാം നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് മനുഷ്യാ......


 

റിതു. കെ. മനോജ്
12ത് കോമേഴ്‌സ്,സി 2 മെട്രോപൊളിറ്റൻ ഹയർ സെക്കന്ററി സ്കൂൾ, പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത