ഉള്ളടക്കത്തിലേക്ക് പോവുക

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നവ യുഗം

Schoolwiki സംരംഭത്തിൽ നിന്ന്
നവ യുഗം

'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ... താൻ താൻ അനുഭവിച്ചീടുമെ ന്നേ വരൂ...' എന്ന് കേട്ടിട്ടുണ്ടല്ലോ! ഈ വരികളില്ലാതെ ഇന്നത്തെ മനുഷ്യനെ വർണ്ണിക്കുക അസാധ്യമാണ്. കാരണം, മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന കൊടും ക്രൂരതകൾക്ക് ഇതൊരു മുന്നറിയിപ്പ് ആണ്. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. അവയെല്ലാംതന്നെ മനുഷ്യന് അവിടുന്ന് ദാനമായി നൽകി. എന്നാൽ, അവിടുത്തെ കല്പന ലംഘിച്ചതോടെ അവിടുന്ന് അവരെ പറുദീസയിൽ നിന്ന് പുറത്താക്കി. ഈ വചനങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുള്ളവയാണ്. ഇതുതന്നെയല്ലേ, ഇന്നത്തെയും അവസ്ഥ?? വലിയ വ്യത്യാസം ഒന്നും തന്നെയില്ല. എല്ലാം ദാനമായി കിട്ടിയപ്പോൾ, മനുഷ്യനു തന്റെ അഹങ്കാരം അവയെല്ലാം നഷ്ടപ്പെടുത്തിക്കൊടുക്കുന്നു. എന്നാൽ അവയൊന്നും വക വയ്ക്കാതെ മനുഷ്യൻ തന്റെ ക്രയവിക്രയങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വിരുന്നുകാരായി വരുന്നത് പ്രളയവും ഓഘിയും നിപ്പയും പോലുള്ളവയാണ്. ഇപ്പോൾ ഇതാ കൊറോണയും.