ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം- രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം- രോഗപ്രതിരോധം


നാം ഏവരും ഈ കാലഘട്ടത്തിൽ നിലകൊള്ളുന്നത് കോവിഡ് - 19 ൻറെ നടുവിലാണ്. അത് കൊണ്ട് തന്നെ ഞാൻ ഈ ലേഖനത്തിന് ഈ ശീർഷകം നൽകാൻ കാരണവും .കഴിഞ്ഞവർഷം നമ്മളിലേക്ക് കടന്ന് വന്ന പ്രളയത്തേയും നിപ്പയെയും ഈ വർഷം വന്ന കോവിഡിനെയും യാതൊരു ഭയവുമില്ലാതെ ഇതൊരു വെല്ലുവിളി പോലെ ഇതിനെ മുന്നിൽ കണ്ട് തരണം ചെയ്യുക തന്നെ വേണം. നമ്മുടെ കേരള സർക്കാരും ആരോഗ്യ വകുപ്പും ഇവരെ നാമൊന്ന് വായിച്ച് നോക്കേണ്ടതുണ്ട്. മാത്രമല്ല ഇന്ത്യയിലുള്ള കോവിഡ്- 19 ബാധിതരുള്ള സംസ്ഥാനങ്ങളോട് കേരള മക്കളെ കണ്ട് പഠിക്കാൻ കേന്ത്രം ആവശ്യപ്പെടുകയുണ്ടായി.

അതിരിക്കട്ടെ.ഞാനാധ്യേമേ പറഞ്ഞ മഹാമാരികൾ ഇവയെ പ്രധിരോധിക്കേണ്ട വഴികളിൽ ഒന്നാണല്ലോ ശുചിത്വം.വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ രോഗ പ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ ആവശ്യമായ രീതിയിൽ ഉണ്ടാവും.

ഈ കാലയളവിൽ മനുഷ്യ മനസസിനെ എന്നല്ല. ലോകത്തെ തന്നെ കോവിഡ്- 19 [കൊറോണ ] യെ പ്രതിരോധിക്കാൻ ആവശ്യമായി വന്ന ഒന്നാണല്ലൊ ശുചിത്വം. അത് കുറെ ശുചിത്വമുള്ള കാര്യങ്ങൾ ചെയ്യണം. "കൈ രണ്ടും ഇടക്കിടെ കഴുകണം. കൈകൾ രണ്ടും മൂഖത്തേക്ക് നിരന്തരം കൊണ്ടു വരാതിരിക്കാൻ ശ്രദ്ധിക്കണം.ചുമയൊ പനിയൊ ഉള്ള ആളുകളിൽ നിന്ന് ചുരുങ്ങിയത് 1mtr എങ്കിലും അകലം പാലിച്ച് നിൽക്കണം.ചുമയൊ പനിയൊ ശ്വാസo മുട്ടലൊ ഉള്ള ആളുകളെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ത്രങ്ങളിൽ അറിയിക്കണം. വീടിന് പുറത്തിറങ്ങാതിരിക്കണം. 5 പേരിലതികം ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല.പുറത്തിറങ്ങുമ്പോൾ കൈയുറയും മാസ്കും ഉപയോഗിക്കണം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ ശരീരത്തെ സംരക്ഷിക്കാം.

" നമുക്കൊരുമിച്ചു മുന്നേറാം നല്ല നാളേക്കായ് ".......

ഫാത്തിമ അഫ്ര പി
8 B ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം