ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അക്ഷരവൃക്ഷം/ജീവിക്കണമെന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കണം
ജീവിക്കണമെന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കണം
പ്രികൃതി അമ്മയാണ്.അമ്മയെനശിപ്പിക്കരുത്.പരിസ്ഥിതിനിരന്തരംചൂഷണത്തിനിരയാകുIമ്പോൾ അത് ലോകനാശത്തിന് കാരണമാകുന്നു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ട കടമ ഓർമിപ്പിക്കാനും,അതിനുള്ള തയ്യാറെടുപ്പുകൾ എടുക്കാനും വേണ്ടി ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ അനുകൂല്യതഎകൾ അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട് എന്ന തുല്യ ഭാവനയാണ് ലോക പരിസ്ഥിതിയുടെ കാതൽ. പരിസ്ഥിതിയായ അമ്മയെ കൈവിടാതെ മാലിന്യമാക്കാതെ സുരക്ഷിതയും ഭദ്രയുമാക്കി സംരക്ഷിക്കാം.നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന പരിസ്ഥിതി സുഖത്തിന് കാരണം നമ്മുടെ പൂർവ്വികർ നമുക്ക് വേണ്ടി പരിസ്ഥിതിയെ അപകടപ്പെടുത്താതെ സൂക്ഷിച്ചതുകൊണ്ടാണ്.എന്നാൽ അത്യാഗ്രഹമുള്ള ഈ തലമുറ അടുത്ത തലമുറക്ക് വേണ്ടി സംരിക്ഷിക്കാതെ സ്വന്തം ആവശ്യത്തിനായി പരിസ്ഥിതിയെ നിരന്തരം ചൂശണത്തിന് ഇരയാകുന്നു.ഇനിയും നമ്മൾ പരിസ്ഥിതിയെ നോവിച്ചാൽ അത് തിരികെ നമ്മെളേയും നോവിക്കാതിരിക്കില്ല.ഭൂമി പലതരം ദുരന്തം നമ്മുടെ മേലിൽ ചൊരിയും.അതിന് ഉത്തമ ഉദാഹരണമാണ്,എല്ലാ മരവും വെട്ടിയതിൽ പിന്നെ അന്തരീക്ഷത്തിലെ ഓക്സിജൻ കുറയുകയും കാർബൺ- ഡൈഓക്സൈഡ് അതികമാവുകയും,അത് ഭൂമിയുടെ താപ നിലയെ വളരെ വലുതാക്കി ആഗോളതാപനത്തിന് ഇരയാവുകയും ചെയ്യും. ഇതിനെല്ലാം മറിമരുന്നായി നാം പരിസ്ഥിതിയെ സംരക്ഷിക്കണം.എന്നാലെ നമുക്ക് സന്തോഷത്തോടേയും സമാധാനത്തോടെയും ആരോഗത്തോടേയും ജീവിക്കാൻ പറ്റൂ.പലതരം ചെടിയും മരവും നട്ട് പിടിപ്പിക്കുക,മാലിന്യം പുഴയിലും നദികളും വഴിയിലുമിടാതെ വേണ്ടപോലെ കൈകാര്യം ചെയ്യുക,വാഹനത്തിന്റേയും ഫാക്ടറികളുടേയും അതിക ഉപയോഗം നിർത്തുക.ഇതുപോലെ പല മുൻകരുതലുകൾ പാലിച്ചുകൊണ്ട് നമ്മുടേയും സർവ്വ ജീവികളുടേയും ജീവൻ നമുക്ക് രക്ഷിക്കാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം