ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/എന്റെ കർമ്മഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
17:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കർമ്മഭൂമി


ഓർമ്മതൻ ചെപ്പിനുള്ളിൽ ,
ഓർമകിലുക്കമായ് നിൽക്കും
പച്ചപ്പട്ടുടുത്തൊരു ജന്മഭൂമി ,
കർമ്മഭൂമി എന്റെ സ്വന്തമല്ലോ,
കാടുകൾ,മേടുകൾ, കുന്നുകളും
താരാട്ടുപാടുന്ന പക്ഷികളും
ഓടിക്കളിക്കുന്ന കുട്ടിക്കിടാങ്ങളും
തത്തിക്കളിക്കുമെന്റോർമകളിൽ
വീഥികൾ ,തോടുകൾ ,കാട്ടാറുകൾ
പച്ചവിരിച്ചൊരു പാടങ്ങളും
കളകളം പാടും പുഴകളും
മന്ദസ്മിതയായി വരുന്നു മുന്നിൽ.
പക്ഷെ ഇന്നെന്റെ കൺകളിൽ
വറ്റിയ കണ്ണീർക്കണം പോൽ
പൊട്ടിയ കണ്ണാടിച്ചില്ലുപോൽ
സ്വപ്നങ്ങൾ മിന്നിമറയുന്നു
 

അഫ്‌റ റ്റി കെ
6 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത