ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=    ശുചിത്വം പാലിക്കൂ നല്ല നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   ശുചിത്വം പാലിക്കൂ നല്ല നാളേയ്ക്കായി   


രോഗപ്രതിരോധത്തിനായി നമ്മൾ ചെയ്യേണ്ടത് ശുചീകരണമാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെ പല രീതിയിൽ ശുചിത്വത്തെ വിളിക്കാം. വ്യക്തിശുചിത്വം: സ്വന്തം ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള വ്യക്തിത്വത്തിന് അനിവാര്യമാണ്. ശരീരാവയവങ്ങൾ മാത്രമല്ല നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ മുതലായവ ശുചിയായിരിക്കണം. കേവലം ശരീരത്തിന്റെ ബാഹ്യമായ ശുചീകരണം മാത്രം പോരാ, ആന്തരികശുചിത്വവും നാം പാലിക്കണം. പരിസരശുചിത്വം: നാം ജീവിക്കുന്ന വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ, പ്ലാസ്റ്റിക്കുൽപ്പന്നങ്ങൾ തുടങ്ങിയവ വീടിന്റെ പരിസരങ്ങളിൽ നിന്ന് ഒഴിവാക്കണം. മുക്കിലും മൂലയിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. സാമൂഹികശുചിത്വം: നമ്മുടെ പ്രദേശങ്ങളിൽ മാലിന്യങ്ങൾ ഒഴിവാക്കിക്കൊണ്ട് നമ്മുടെ പ്രദേശത്തെ നമുക്ക് ശുചിയാക്കാം. മറ്റുള്ളവർക്ക് ദോഷകരമാകുന്ന രീതിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വ്യക്തിശുചിത്വത്തിലൂടെ പരിസരശുചിത്വവും, സാമൂഹിക ശുചിത്വവും ഉറപ്പാക്കിയാൽ നമ്മുടെ സമൂഹത്തിൽ നിന്ന് ഒരുപാട് രോഗങ്ങളെ ഒഴിവാക്കാൻ നമുക്ക് സാധിക്കും. അതിലൂടെ സമൂഹത്തിനും രാജ്യത്തിനും ലോകത്തിനുതന്നെയും ഒരു മാതൃകയാകാൻ നമുക്ക് പരിശ്രമിക്കാം.

അനഘ സജി
6 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം