സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പരിസര ശുചിത്വം പൗരന്റെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം പൗരന്റെ കടമ

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വീടിന് ചുറ്റുമുള്ള കാടുകൾ നശിപ്പിക്കുകയും, വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം മാലിന്യങ്ങൾ വലിച്ചെറിയരുത്. കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, വീട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് നിർമിക്കുകയാണെങ്കിൽ നമ്മുടെ പച്ചക്കറി തോട്ടത്തിലേക്ക് അത് ഉപയോഗിക്കുകയും ചെയ്യാം. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുന്നതിലൂടെ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. ഓരോരുത്തരും ഇത് ശരിയായി പാലിച്ചാൽ നമ്മുടെ നാടിനെയും ലോകത്തെയും പല അപകടകാരികളായ രോഗങ്ങളിൽ നിന്ന് രക്ഷ നേടാം.പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നത് ഓരോ പൗരന്റെയും കടമയാണ് എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..

ദേവിക സജിത്ത്
2 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം