ഡി ഐ യു പി എസ്/അക്ഷരവൃക്ഷം/മനുഷ്യൻ എന്ന മഹാമാരി
മനുഷ്യൻ എന്ന മഹാമാരി
മനുഷ്യന്റെ നിലക്കാത്ത ആർത്തി ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് ലോകം ഈ അവസ്ഥയിലേക്ക് മാറിയത്. എല്ലാവർക്കും അവരവരുടേതായ ആവശ്യങ്ങൾ മാത്രം. പണത്തിനുവേണ്ടി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മനുഷ്യൻ കാടുകൾ വെട്ടിമാറ്റി ഹോട്ടൽ, റിസോർട് എന്നിവ പണത്തിനു വേണ്ടി സ്ഥാപിച്ചു. അവർ മൃഗങ്ങളെ പോലും വെറുതെ വിട്ടില്ല. ഓരോ തരത്തിലുള്ള മൃഗങ്ങളെ പല തരത്തിൽ മനുഷ്യൻ ചൂഷണം ചെയ്തു. മനുഷ്യന് പരിസര ശുചിത്വവും കൂടാതെ വ്യക്തി ശുചിത്വവും ഇല്ലാതായി. ഭക്ഷണം കഴിച്ചാൽ സോപ് ഉപയോഗിച്ച് കൈ കഴുകുന്നതിന് പകരം ടിഷ്യു പേപ്പർ കൊണ്ട് കൈതുടയ്ക്കുന്ന രീതിയിലേക്ക് മാറി. മനുഷ്യൻ്റെ ഇങ്ങനെയുള്ള ഫാഷൻ സമ്പ്രദായങ്ങളും പണം പണം എന്നുള്ള അത്യാഗ്രഹവും കൊറോണ എന്ന ഒരു വൈറസ് ഇന്ന് ലോകത്തെ ആകെ പിടിച്ച് കുലുക്കിയിരിക്കുന്നു. ഇന്ന് ആർക്കും ഒന്നും വേണ്ട എല്ലാവരും മരണ ഭയത്താലാണ്. അങ്ങ് ചൈനയിൽ നിന്ന് തുടങ്ങി ഈ കൊച്ചു കേരളത്തെപോലും കൊറോണ എന്ന മഹാമാരി പേടിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. ഈ അവസ്ഥയിലെ ലോക്ക് ഡൗൺ കാരണം പ്രകൃതി വളരെ അധികം സന്തോഷത്തിലാണ്. കാരണം ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് വരുന്നില്ല. അത് കൊണ്ട് നദികൾ ശുദ്ധിയായി. വാഹനങ്ങൾ ഇല്ലാത്തത് കൊണ്ട് വായു മലിനീകരണം ഇല്ലാതായി. ഒരു കാലത്ത് നമ്മൾ നമ്മുടെ പരിസ്ഥിതിയോട് ചെയ്തത് ഇന്ന് നമ്മൾ അറിയാതെ തന്നെ ഈ മഹാമാരി വന്നത് കൊണ്ട് മാറ്റി കുറിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ കോവിഡ് 19 എന്ന ഈ വൈറസ് ലോകത്ത് നിന്ന് അപ്രത്യക്ഷമായാലും നാം ഇതൊക്കെ നമ്മുടെ മനസ്സിൽ വെച്ച് ഭൂമി ഇനി വരുന്ന ഒരുപാട് തലമുറകൾക്ക് കൂടി അനുഭവിക്കാനുള്ളതാണ് എന്ന് മനസ്സിൽ കണ്ട് ഓരോ മനുഷ്യനും പരിസ്ഥിതിയെ ചൂഷണം ചെയ്യാതെയും വൃത്തിയായും സൂക്ഷിക്കണം. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക. ഭക്ഷണങ്ങളിലെ വിഷാംശങ്ങൾ കുറയ്ക്കാൻ നമുക്ക് വേണ്ട പച്ചക്കറികൾക്കായി നാം തന്നെ ഒരു ചെറിയ അടുക്കളതോട്ടം ഒരുക്കുക. ഈ കൊറോണ കഴിഞ്ഞാൽ ഒരുപക്ഷെ നമ്മെ കാത്തിരിക്കുന്നത് കൊടും വരൾച്ച ആയിരിക്കാം. അത് കൊണ്ട് ഇപ്പോൾ തന്നെ വെള്ളത്തിൽ മിതത്വം ശീലിക്കുക. ഭക്ഷണം കഴിയുന്നത്ര പാഴാക്കാതിരിക്കുക.അങ്ങനെ വരും തലമുറകൾക്ക് വേണ്ടി പ്രകൃതിയെ നമുക്ക് കാത്തുസൂക്ഷിക്കാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം