ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

കാടും മേടും തോടും വയലും
തിങ്ങി നിറ‍ഞ്ഞൊരു നാടാണ്
നന്മകൾ നിറയും നാടാണ്
എന്നുടെ സുന്ദരനാടാണ്
പച്ചപ്പട്ടു വിരിച്ചതു പോലെ
നെൽപ്പാടങ്ങൾ വരിവരിയായ്
പറന്നുയരും പറവകളും
കളകളമൊഴുകും അരുവികളും
നെന്മണികൊത്തും തത്തകളും
കൂ..കൂ..കൂവും കുയിലുകളും
ഓടിനടന്ന് കളിച്ച് രസിച്ച്
പാട്ടുകൾ പാടും കുട്ടികളും
എല്ലാമെല്ലാം സുന്ദരമാക്കും
സുന്ദരമല്ലോയെൻ നാട്

ആദർശ് കെ പി
ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത