ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/പ്രകൃതിയമ്മയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36377 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയമ്മയോടൊപ്പം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയമ്മയോടൊപ്പം


പ്രകൃതിയമ്മയുടെ മടിത്തട്ടിൽ
കൊഞ്ചലും കുസൃതിയുമായി
ഒരുമയിലങ്ങനെ കഴിയുന്ന
ജീവജാലങ്ങളല്ലെ നമ്മൾ

പ്രകൃതിയാകുന്ന അമ്മ
തരുന്ന കളിപ്പാട്ടങ്ങളല്ലേ
മഞ്ഞും മലയും
മഴയും പുഴയും

അമ്മതൻ സ്നേഹ സാന്ത്വനമല്ലെ
കാറ്റിന്റെ തഴുകലും
മഞ്ഞിന്റെ കുളിരും
രാത്രിതൻ നിലാവും

പ്രകൃതിയമ്മതൻ താരാട്ടല്ലേ
കടലിന്റെ അലകളും
പുഴയുടെ ഒാളവും
മരച്ചില്ലകൾതൻ ചിലമ്പലും

പ്രകൃതിയമ്മതൻ മടിത്തട്ടിലിരു-
ന്നമ്മതൻ സമ്മാനങ്ങൾ നശിപ്പിക്കരുതേ....

 

അദ്വൈത പി മധു
7A ശാലേം യു പി സ്കൂൾ ആലപ്പുഴ ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത