പ്രകൃതിയമ്മയുടെ മടിത്തട്ടിൽ
കൊഞ്ചലും കുസൃതിയുമായി
ഒരുമയിലങ്ങനെ കഴിയുന്ന
ജീവജാലങ്ങളല്ലെ നമ്മൾ
പ്രകൃതിയാകുന്ന അമ്മ
തരുന്ന കളിപ്പാട്ടങ്ങളല്ലേ
മഞ്ഞും മലയും
മഴയും പുഴയും
അമ്മതൻ സ്നേഹ സാന്ത്വനമല്ലെ
കാറ്റിന്റെ തഴുകലും
മഞ്ഞിന്റെ കുളിരും
രാത്രിതൻ നിലാവും
പ്രകൃതിയമ്മതൻ താരാട്ടല്ലേ
കടലിന്റെ അലകളും
പുഴയുടെ ഒാളവും
മരച്ചില്ലകൾതൻ ചിലമ്പലും
പ്രകൃതിയമ്മതൻ മടിത്തട്ടിലിരു-
ന്നമ്മതൻ സമ്മാനങ്ങൾ നശിപ്പിക്കരുതേ....