സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ കാടിനെ രക്ഷിച്ച ദാമു

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാടിനെ രക്ഷിച്ച ദാമു

ഒരിക്കൽ ഒരിടത് ദാമു എന്ന് പേരുള്ള ഒരു മുയൽ ഉണ്ടായിരുന്നു. അവൻ വളരെ നല്ലവൻ ആയിരുന്നു. അവൻ പ്രകൃതിയെയും ജീവജാലങ്ങളെയും വളരെയേറെ സ്നേഹിച്ചിരുന്നു. ഒരിക്കൽ ഒരു വേട്ടക്കാരൻ അവിടെ വന്നു. ആ വേട്ടക്കാരൻ തന്റെ കൂട്ടുകാരൻ ആയ കിച്ചു മാനിനെ ലക്ഷ്യമാക്കി അമ്പെയ്യാൻ ശ്രമിക്കുന്നത് അവൻ കണ്ടു. എന്നാൽ കിച്ചു മാൻ ഓടി രക്ഷപെട്ടു. മൃഗങ്ങളെ ഒന്നും കിട്ടാതായ വേട്ടക്കാരൻ തന്റെ മറ്റൊരു സുഹൃത്തായ ഒരു മരംവെട്ടുകാരനുമൊത്തു വന്നു. അവർ കാട്ടിലെ മരങ്ങൾ മുറിക്കാൻ ആരംഭിച്ചു. എന്നാൽ മൃഗങ്ങൾ വേട്ടക്കാരനെ പേടിച് അത് തടയാൻ ശ്രമിച്ചില്ല. അപ്പോൾ ദാമു മുയലിനു ഒരു ബുദ്ധി തോന്നി. നമുക്ക് അവരെ ഒരു കുഴി കുഴിച്ച് അതിൽ ചാടിക്കാം. അത് എങ്ങനെ നടക്കും. മറ്റു് മൃഗങ്ങൾ ചോദിച്ചു. ദാമു പറഞ്ഞു" ഇനി അവർ കുന്നികുന്നിൽ ആയിരിക്കും പോകുക. നമുക്ക് അവിടെ കുഴി ഉണ്ടാക്കാം". അങ്ങനെ മൃഗങ്ങൾ കുഴിച്ച് ഒരു കെണി വച്ചു. ആ വേട്ടക്കാരനും മരംവെട്ടുകാരനും കുഴിയിൽ വീണ് കയ്യും കാലും ഒടിഞ്ഞു. അവർ അവരെ രക്ഷപ്പെടുത്താൻ അപേക്ഷിച്ചു. അപ്പോൾ ദാമു പറഞ്ഞു" രക്ഷപ്പെടുത്താം എന്നാൽ നിങ്ങൾ ഇനി ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കരുത്. നിങ്ങൾ മരം മുറിക്കുമ്പോൾ അവിടെയുള്ള ജൈവലോകം നഷ്ടപ്പെടും. അവിടെ ജീവിക്കുന്ന കുഞ്ഞൻ ഉറുമ്പ് മുതൽ പക്ഷികൾ വരെ നശിക്കും. ഇനി പ്രകൃതിയെ ചൂഷണം ചെയ്യരുത്. ഇനി അങ്ങനെ ചെയ്താൽ പ്രകൃതി തന്നെ പ്രതികരിക്കും". അപ്പോൾ വേട്ടക്കാരനും മരംവെട്ടുകാരനും കാര്യങ്ങളെല്ലാം ബോധ്യമായി. അവർ പറഞ്ഞു" ഇനി ഞങ്ങൾ പ്രകൃതിയെ ഉപദ്രവിക്കില്ല" ഇനി ഞങ്ങൾ പ്രകൃതിയെ ഉപദ്രവിക്കില്ല. അങ്ങനെ ദാമു കാടിനെയും കാട്ടുമൃഗങ്ങളെയും രക്ഷിച്ചു.

മിഥുല വി ആർ
6 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ