സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/കൊറോണയും കൃഷിയും

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും കൃഷിയും

ചൈനയിലെ വുഹാനിൽ തുടങ്ങി ഇറ്റലി, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ ലോകരാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി ഇന്ത്യയിലും നമ്മുടെ കേരളത്തിലും എത്തിച്ചേർന്നിരിക്കുന്ന കൊറോണ വൈറസ് ധാരാളം മനുഷ്യജീവനുകൾ ഇതിനോടകം കവർന്നെടുത്തു. ലോകമാകെ ഭീതി വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ മുന്നിൽ ശാസ്ത്രങ്ങളോ അധികാരങ്ങളോ ഒന്നുമല്ല എന്ന് നമ്മൾ കണ്ടു കഴിഞ്ഞു." ഇനി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ദൈവത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ" എന്ന ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ നമ്മളെ കരയിപ്പിക്കുന്നതിനോടൊപ്പം ദൈവത്തിൻറെ അടുക്കലേക്ക് കൂടുതൽ അടുപ്പിക്കുന്നു. കൊറോണ എന്ന മഹാമാരി മൂലം ലോകജനത ധാരാളം പ്രശ്നം ഇന്നും ഭാവിയിലും നേരിടേണ്ടിവരുന്നു. നമ്മുടെ കേരളം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെയും പാലക്കാട് ജില്ലയിലെയും നെല്ല് സംഭരണത്തിലും നേരിടുന്ന പ്രതിസന്ധിയെ സർക്കാർ മറികടന്നേ പറ്റൂ. പാൽ വിതരണത്തിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയെ മതിയാകു.

എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മുടെ ജീവിത ശൈലി മാറ്റാൻ ഉള്ള സമയമിതാ സമാഗതമായിരിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് നമ്മുടെ വീട്ടിലിരുന്ന് നമുക്ക് പച്ചക്കറി കൃഷി ആരംഭിക്കാം. പലരുടെയും വീടുകളിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു കഴിഞ്ഞു. വളരെ വേഗത്തിൽ ഇലക്കറികൾ ലഭ്യമാകുന്ന വിവിധ കൃഷിരീതികൾ ഫേസ്ബുക്ക് ,വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നമ്മൾ മനസ്സിലാക്കുന്നു. ചീര, പയർ, വെണ്ട ,മുളക്, ഇഞ്ചി എന്നിവ കുട്ടികൾക്ക് എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതാണ്. സ്ഥലം ഇല്ലെങ്കിൽ പോലും ഗ്രോ ബാഗ് ഉപയോഗിച്ച് നമുക്ക് കൃഷിചെയ്യാം. സ്കൂൾ തുറന്നു കഴിയുമ്പോൾ ലോക്ക് ഡൗൺ കാലത്തെ പച്ചക്കറി കൃഷിയിൽ നിന്നുള്ള ഇലകളും കായ്കളും നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ആരോഗ്യകരമായ ഭക്ഷണശീലവും സാമ്പത്തിക ബാധ്യതയില്ലാത്ത ജീവിത ശൈലിയിലും നമുക്ക് വളരാം. നമുക്ക് ഒന്നുചേർന്ന് കൊറോണ എന്ന പ്രതിസന്ധിയെ മറികടക്കാം.

ഐബിൻ ബാബു
8 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം