Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം - കൊറോണവൈറസ്
നമ്മുടെ രാജ്യം കൊറോണ വൈറസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഏതു രോഗത്തിനും പ്രതിരോധമാണ് ഏറ്റവും നല്ല മരുന്ന്. നാം നേരിട്ട ഏതു രോഗത്തിനും മനുഷ്യൻ ആദ്യം ചെയ്യുന്നതാണ് പ്രതിരോധം. മിക്ക രോഗങ്ങളും ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവകൊണ്ടാണ് ഉണ്ടാകുന്നത്. മനുഷ്യന്റെ ശരീരത്തിൽ അല്ലാതെ വേറെ ഏതു വസ്തുവിലും വൈറസ്സുകൾ 24 മണിക്കൂറെ നീണ്ടുനിൽക്കുകയുള്ളു. നിപ്പ വൈറസ്സും, കൊറോണ വൈറസ്സും ഇങ്ങനെയുള്ള വൈറസ്സാണ്. കൊറോ വൈറസ്സ് ബാധിച്ച ആളുകൾക്ക് 28 ദിവസത്തെ നിരീക്ഷണം നിലർബന്ധമാണ്. ഈ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംമറ്റുള്ളവർക്ക് പകരാം. രോഗിയുടെ സമീപമുള്ള വ്സതുക്കളിൽ വാഴുന്ന ശ്രവങ്ങളിൽനിന്നും പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനുശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക.
രോഗത്തെ പ്രതിരോധിക്കാൻ രോഗം ബാധിച്ച ആളിൽനിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. കൂട്ടു കൂടലുകൾ ഒഴിവാക്കി വീടുകളിൽതന്നെ കഴിയണം. കൈകൾ സോപ്പ ഉപയോഗിച്ച് അല്ലെങ്കിൽ ഹാന്റ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശുചിത്വം പാലിക്കുക, മാസ്ക് ധരിക്കുക, രോഗം വന്നയാൾ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. ക്ഷീണം വരണ്ട ചുമ, പനി എന്നിവയാണ് പൊതു ലക്ഷണങ്ങൾ. ചിലർക്ക ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് വരാറുള്ളത്. ഇതൊക്കെയാണ് ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങലോടുകൂടി ആരെങ്കിലും കാണപ്പെട്ടാൽ ആരോഗ്യപ്രവർത്തരെ വിവരമറിയിച്ച് കോറണ്ടൈൻ സ്വീകരിക്കണം. കോറണ്ടൈൻ ഒരു സമൂഹികനന്മയ്ക്കുവേണ്ടി മാത്രമല്ല ലോക നന്മയ്ക്കും മാനവരാശിക്കും വേണ്ടിയുള്ള സമർപ്പണവും ത്യാഗവും കൂടിയാണെന്നുള്ള ബോധത്തോടെ അഭിമാനത്തോടെ സ്വീകരിക്കേണ്ടതാണ്. ആയാൾ ഒറ്റയ്ക്കല്ല നാടുതന്നെ ഒപ്പമുണ്ടാകും. നാെൊരുമിച്ചാണ് ഈ രോഗത്തെ പ്രതിരോധിക്കുന്നത്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|