മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/ദുരിതകാലത്തെ ഭരണാധികാരികളുടെ ഇടപെടൽ
കോവിഡ്-19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ ദുരിതകാലത്താണല്ലോ നാം ഇന്നുള്ളത് . ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും മികച്ച തീരുമാനങ്ങളെടുക്കാനും ഭരണാധികാരികളുടെ ഇടപെടൽ കൂടിയേ തീരൂ.
കോവിടിനെതിരെ സമർപ്പിത സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ നേഴ്സുമാർ , മറ്റാരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നു വേണ്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്തർ , ജനപ്രതിനിധികൾ , വളണ്ടിയർമാർ വരെയുള്ള സിർവ്വരെയും ഏകോപിപ്പിച്ചു നിർത്തുന്നതിലും ഭരണാധികാരികളുടെ ഉത്തരവാദിത്വവും ഇടപെടലും ഒഴിച്ചുകൂടാനാവാത്തതാണ്.
ലോകംമുഴുവൻ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പോരാട്ടം നടത്തുമ്പോൾ ഇതിന് ചുക്കാൻപിടിക്കുന്നത് നമ്മുടെ ഭരണാധികാരികൾ തന്നെ യാണെന്നത് നിസ്തർക്കം നമുക്ക് പറയാം. ശക്തമായ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ജനജീവിതമാകെ സ്തംഭനാവസ്ഥയിലായിരിക്കുമ്പോൾ സൗജന്യ റേഷൻ വിതരണം പോലുള്ള സമാശ്വസ നടപടികൾ ജനങ്ങൾക്കാശ്വാസമാകുന്നു.
പഞ്ചായത്തുമുതൽ പ്രധാനമന്ത്രി വരെയുള്ള ഭരണാധികാരികളുടെ കാര്യക്ഷമമായ ഇടപെടലിലൂടെ തന്നെയാണ് ഈ മഹാമാരിയുടെ വ്യാപനത്തെ നമുക്ക് ഇത്രകണ്ട് തടയാൻ സാധിച്ചത്.
ചുരുക്കിപറഞ്ഞാൽ ജീവരക്ഷയ്ക് വേണ്ടി ലോകരക്ഷയ്ക് വേണ്ടി അതീവ ശ്രദ്ധയോടെ ഭരണാധികാരികളും ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ഒത്തൊരുമിച്ചുനടത്തിയ പ്രവർത്തന ഫലമായാണ് നമുക്കീ മഹാമാരിയെ പിടിച്ചുകെട്ടാനായത്. അതുകൊണ്ടു തന്നെ നാം എന്നെന്നും അവരോടൊക്കെ കടപ്പാടും നന്ദിയും ഉള്ളവരായിരിക്കണം.
ആവണി കെ പി
|
7 ബി മാനന്തേരി യു പി സ്കൂൾ കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ