എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/അലിമോന് ഒരു സമ്മാനം
അലിമോന് ഒരു സമ്മാനം
ഒരു വീട്ടിൽ അലി എന്ന സുന്ദരനായ ഒരു കൊച്ചു മിടുക്കൻ ഉണ്ടായിരുന്നു.അവന് ഉപ്പയും ഉമ്മയും താത്തയുമാണ് ഉണ്ടായിരുന്നത്.ഒരു ദിവസം ഉപ്പ അലിമോന് നല്ലൊരു സമ്മാനം കൊടുത്തു.എന്തിനാണെന്നറിയേണ്ടേ? പറയാം.അവൻ ഒഴിവു സമയത്ത് പുസ്തകങ്ങളും കഥാ പുസ്തകങ്ങളും വായിക്കും.വൈകുന്നേരം കുറച്ചു നേരം കളിച്ച്കുറച്ചു നേരം വീടും പരിസരവും വൃത്തിയാക്കും.കെട്ടിക്കിടക്കുന്ന വെളളം ഒഴിവാക്കും.എന്തൊരു നല്ല കുട്ടിയാണ് അലിമോൻ അല്ലേ? അതിനാണ് ഉപ്പ അലിമോന് സമ്മാനം കൊടുത്തത്.സമ്മാനം എന്താണെന്ന് കേൾക്കാൻ ആഗ്രഹം ഉണ്ടാകുന്നുണ്ടല്ലേ? അതെ ഒരു സൈക്കിൾ തന്നെ.അവൻ കുറേ കാലമായി ആഗ്രഹിച്ച ഗിയർ സൈക്കിൾ.ആ സമ്മാനം ഉപ്പ അലി മോന് കൊടുത്തിട്ട് കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തു.എത്ര നല്ല കുട്ടിയാണ് അലി മോൻ.......അല്ല നമ്മളും അലിമോനെ പോലെ ഈ കൊറോണക്കാലത്ത് വീട്ടിൽ നിൽക്കുകയല്ലേ പരിസരവും എല്ലാം വൃത്തിയാക്കിയാൽ രോഗങ്ങൾ നമ്മുടെ വീട്ടിലേയ്ക്ക് കാൽ കുത്തുകയില്ല. അലിമോൻ ഈ കൊറോണക്കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ പഠിച്ചിട്ടുണ്ട് അത് ഉപ്പയ്ക്കും താത്തയ്ക്കും പറഞ്ഞ് കൊടുത്തു.എന്താണെന്നറിയേണ്ടേ അലിമോൻ പറഞ്ഞത്.കൈ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക,വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്.അത്യാവശ്യത്തിന് മാത്രം ഇറങ്ങുക.ഇത് പറഞ്ഞു നിൽക്കുമ്പോഴാണ് ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞുത് അലിമോനേ, ഉപ്പയേയും താത്തയേയും വിളിച്ച് ചോറു കഴിക്കാൻ വരൂ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ