ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ
കൊറോണയുടെ ആത്മകഥ
ഞാനൊരു വൈറസാണ്, എല്ലാവർക്കും നാശം വിതയ്ക്കുന്ന ഒരു വൈറസ്. എൻറെ ജനനം ചൈനയിലാണ്. എനിക്ക് കൊറോണ എന്ന് അവർ പേരിട്ടു. വൈകാതെ തന്നെ ഞാൻ ലോകം മുഴുവൻ വ്യാപിച്ചു. എൻറെ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭയക്കാൻ തുടങ്ങി. അതുകണ്ട് ഞാൻ സന്തോഷിച്ചു. ഞാൻ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാറിക്കൊണ്ടേയിരുന്നു. എന്നാൽ എന്നെ കൊല്ലാൻ ആരും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. അങ്ങനെ ഒരു ദിവസം ഞാൻ കേരളത്തിലെത്തി. ഇതുവരെ ഉള്ളതുപോലെ തന്നെ ഇവിടെയും പെട്ടെന്നു വ്യാപിച്ചു പിടിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ എൻറെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റി. ഞാൻ ഹസ്തദാനത്തിലൂടെയും മറ്റുമാണ് പകരുന്നതെന്ന് ലോകരാജ്യങ്ങൾ കണ്ടുപിടിച്ചു. അതുകൊണ്ടുതന്നെ രാജ്യം മുഴുവൻ അടച്ചിടാൻ അവർ തീരുമാനിച്ചു. ഞാൻ ഒരാളുടെ ശരീരത്തിൽ കയറിയാൽ 14 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും എന്നും കണ്ടുപിടിച്ചു. അതോടെ ഇവിടുത്തെ സർക്കാർ രോഗലക്ഷണമുള്ളവരെയും വിദേശത്തുനിന്നെത്തിയവരെയും മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തി അതോടെ എനിക്ക് പകരാൻ സാധിക്കാതെയായി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ജനങ്ങൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകി. ജനങ്ങൾ നിരത്തിലിറങ്ങാതെയായി. റോഡുകൾ വിജനമായി. എന്നെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ പാവപ്പെട്ടവനും പണക്കാരനും ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഒക്കെ ഒന്നിച്ചു നിൽക്കുന്നു. ഇവരുടെ ഒത്തൊരുമയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും മുന്നിൽ ഞാൻ തോറ്റു പിന്മാറുകയാണ്. പോലീസുകാരും മാധ്യമങ്ങളുമൊക്കെ ജനങ്ങളെ സംരക്ഷിക്കാൻ മുന്നിൽ തന്നെയുണ്ട്. എല്ലാവരും ഇങ്ങനെ ഒന്നിച്ചുനിന്നാൽ ഒരു കൊറോണയ്ക്കും കേരളത്തെ തോൽപ്പിക്കാനാകില്ല. ഞാൻ തോറ്റൂ! മറ്റൊരു രാജ്യത്തുംന് എന്നെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നിങ്ങൾ അത് ചെയ്തു കാണിച്ചു. കേരളത്തിൽ ഇനി രക്ഷയില്ലാ ഞാൻ പോകുന്നു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ