ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവി‍ഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ് .160 ലധികം രാജ്യങ്ങളിൽ വൈറസ്സ് സ്ഥിരീകരിച്ചിരിക്കുന്നു.2019 ലാണ് ഈ രോഗം ആദ്യമായി ‍‍‍‍‍‍‍‍കണ്ടെത്തിയത് .ചൈനയിലെ ഹുബൈ പ്രവിശ്യയിൽ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻെറ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് കൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിക്കുന്നത്. ഈ വൈറസ്സ്ബാധയുടെ പ്രധാന ലക്ഷണങ്ങൾ പനി ,ചുമ ,ശ്വാസതടസ്സം ,മതലായവയാണ് .പിന്നീടത് ന്യുമോണിയയിലേക്ക് നയിക്കും . വൈറസ്സ്ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മുലുള്ള ഇടവേള 10ദിവസമാണ് . 5-6 ദിവസമാണ് ഇൻക്യുബേൻ പിരീഡ് 10 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾകണ്ടു തുടങ്ങാം . മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരുന്നത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം .ഈ വൈറസ്സിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ രോഗികളുമായോ സമ്പർക്കം പുലർത്തുമ്പോൾ ഏറെശ്രദ്ധിക്കണം . പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ് .കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകാൻ ശ്രദ്ധിക്കണം അതുപോലെ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് അത്പോലെ തന്നെ സാമൂഹിക അകലം പാലിക്കാന്നും ശ്രദ്ധിക്കണം

ഗൗതം കൃഷ്ണ
3 ചേലോറ നോർത്ത് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം