ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ഒത്തുചേർന്ന് കരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുചേർന്ന് കരുതാം

മണ്ണിൽ മരങ്ങൾ നിറഞ്ഞിടേണം
പൂക്കൾ മരത്തിൽ വിരിഞ്ഞിടേണം
കായും കനിയും നിറഞ്ഞിടേണം
കാത്തു സൂക്ഷിച്ചു കരുത്തിടേണം.
തോടും പുഴയും നിറഞ്ഞിടേണം
വെള്ളം തുളുമ്പിയൊഴുകിടേണം
സസ്യവും ജീവജാലങ്ങളുമുണ്ടാകാൻ
ശുദ്ധം പരിസ്ഥിതിയെന്നും വേണം
നല്ല വികസനമെന്നുള്ള പേരിലായ്
ഇന്നും നാം നേടിടും നേട്ടങ്ങൾക്കുള്ളിലും
നന്നായ് പ്രകൃതി കാത്തുസൂക്ഷിച്ചെന്നാൽ
നിശ്ചയം നാളെ നമുക്ക് നന്മ...

മുഹമ്മദ്‌ ഇൻസാഫ്
7 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത