പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/രാമുവിൻ്റെ അവധിക്കാലം
രാമുവിന്റെ അവധിക്കാലം
സ്കൂൾ വാർഷികത്തിൽ അവതരിപ്പിക്കുന്ന നൃത്ത പരിശീലനത്തിനരിക്കിലായിരുന്നു രാമു. ക്ലാസ്സ് ടീച്ചർ അരുൺ മാഷ് വന്നു പറഞ്ഞു "ഇത്തവണ സ്കൂൾ വാർഷികമൊന്നും ഉണ്ടാകില്ല, ആ മഹാമാരി കൊറോണ നമ്മുടെ നാട്ടിലുമെത്തി പോലും". ഇതു കേട്ട് രാമു ആകെ നിരാശനായെങ്കിലും ഉളളിൽ സന്തോഷം തോന്നി. കാരണം മറ്റൊന്നുമല്ല അവന്റെ അച്ഛൻ അടുത്തയാഴ്ച ഗൾഫിൽ നിന്നും ലീവിന് വരികയാണ്. വിസ്മയ പാർക്കിലും ബീച്ചിലും അങ്ങനെ കുറേ സ്ഥലത്ത് പോകാനുണ്ട്. രാമു ഇതാലോചിച്ച് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ പറഞ്ഞദിവസം രാത്രി വൈകിയാണ് അവന്റെ അച്ഛൻ വന്നത്. രാവിലെ തന്നെ അച്ഛനെകാണാത്തതിനാൽ അമ്മയോടു ചോദിച്ചു 'അച്ഛനെവിടെ എനിക്കിപ്പോൾ കാണണം' അവൻ കരയാൻ തുടങ്ങി. അവന്റെ വിഷമം മനസ്സിലാക്കി അമ്മ രാമുവിനോടു പറഞ്ഞു 'മോനേ... അച്ഛൻ ഇനി ഒരു മാസം ആയാലേ നമ്മുടെ അടുത്തേക്ക് വരാൻ പറ്റൂ, കോവിഡ് രോഗം ഉള്ള നാട്ടിൽ നിന്നും അച്ഛൻ വന്നതിനാൽ മറ്റാരുമായി സമ്പർക്കം ഉണ്ടാകാതിരിക്കാൻ സർക്കാർ നിർദ്ദേശം പാലിച്ച് മറ്റൊരു സ്ഥലത്ത് നിരീക്ഷണത്തിലാണ് ' .സ്വപ്നങ്ങളെല്ലാം തകർന്ന് ഇരിക്കുന്ന രാമുവിന്റെ മുഖത്ത് അഭിമാനവും സന്തോഷവും കാണുന്ന അമ്മ ചോദിച്ചു 'എന്താണ് മോനിപ്പോൾ ചിന്തിക്കുന്നത്'. രാമു എഴുന്നേറ്റ് അമ്മയോടു പറഞ്ഞു.'അമ്മേ വിനോദയത്രയും മറ്റു പലതും അടുത്ത അവധിക്കും ആകാമല്ലോ ,ഇപ്പോൾ ഈ മഹാമാരിയെ തുരത്തി ഓടിക്കയല്ലേ വേണ്ടത് ഇതു കേട്ട് അമ്മ രാമുവിനേചേർത്തു പിടിച്ചു നല്ലൊരു മുത്തം കൊടുത്തു....കഥ
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ