എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ നിശബ്ദത

12:27, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saviprsanth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിശബ്ദത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശബ്ദത

നിശബ്ദത എന്നിലൊരു
വെടിയുണ്ടപോൽ
ആഴത്തിൽ വന്നി-
റങ്ങുമ്പോഴും
നിശബ്ദത ഒരു വൻ
അരിവാളുപോൽ എൻ
വീടിനെ മൊത്തമായി
കീറുമ്പോഴും
ഒരു വൻ പാമ്പെന്നപോൽ
ഇഴഞ്ഞുവന്നെൻ ജീവിതത്തെയങ്ങു
വിഴുങ്ങുമ്പോഴും
ഏകാന്തതതൻ തടവറയി-
ലിരുന്നു ഞാൻ കണ്ണിമ-
പൂട്ടാതെ ഓർത്തിരിക്കെ
മിന്നിമറഞ്ഞ എൻ ജീവിതത്തെ
സന്തുഷ്ടമായ എൻ
ജീവിതത്തെ.....

അഞ്ജന. പി. എസ്
9.E H.S.S.MUNDUR
PARALI ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത