എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ നിശബ്ദത

Schoolwiki സംരംഭത്തിൽ നിന്ന്
നിശബ്ദത

നിശബ്ദത എന്നിലൊരു
വെടിയുണ്ടപോൽ
ആഴത്തിൽ വന്നി-
റങ്ങുമ്പോഴും
നിശബ്ദത ഒരു വൻ
അരിവാളുപോൽ എൻ
വീടിനെ മൊത്തമായി
കീറുമ്പോഴും
ഒരു വൻ പാമ്പെന്നപോൽ
ഇഴഞ്ഞുവന്നെൻ ജീവിതത്തെയങ്ങു
വിഴുങ്ങുമ്പോഴും
ഏകാന്തതതൻ തടവറയി-
ലിരുന്നു ഞാൻ കണ്ണിമ-
പൂട്ടാതെ ഓർത്തിരിക്കെ
മിന്നിമറഞ്ഞ എൻ ജീവിതത്തെ
സന്തുഷ്ടമായ എൻ
ജീവിതത്തെ.....

അഞ്ജന പി എസ്
9.ഇ എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത