എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ കൊറോണ ( കോവിഡ്-19 )
കൊറോണ ( കോവിഡ്-19 ) കോവിഡ് - 19 എന്ന് ലോകരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ആദ്യമായി ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെഎണ്ണം കൂടുന്നു. കൊറോണ വൈറസ് തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം.
- എന്താണ് കൊറോണ വൈറസ്, പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം . കഴിഞ്ഞവർഷം ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് ( WHOപേരിട്ട കോവിഡ് -19 ) 80ൽ അധികം രാജ്യങ്ങളിൽ വ്യാപിച്ചുകഴിഞ്ഞു. ചൈനയിലയിരുന്നു കൂടുതൽ. ഇപ്പോൾ അമേരിക്കയിലാണ്. ഇറ്റലിയിലും ഇറാക്കിലുമൊക്കെ മരണ സംഖ്യകൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലും കൂടുന്നുണ്ട്.കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യ്തത് കേരളത്തിൽ ആണ്. ചൈനയിൽ നിന്നെത്തിയ 3 വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. കോറോണവൈറസിന് കൃത്യമായമരുന്ന് നിലവിൽ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ലോകരോഗ്യ സംഘടന നിർദേശിക്കുന്ന ചികിത്സാ പ്രോട്ടോകോൾ പ്രകാരം പകർച്ചപ്പനിക്ക് നൽകുന്നത് പോലെ രോഗലക്ഷണങ്ങൾ (പനി, ശരീര വേദന)കുറക്കാൻ ഉള്ള മരുന്നുകളാണ് നൽക്കുന്നത്. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽനിന്ന് മാറ്റി ഐസൊലേറ് ചെയ്യണം. തീവ്ര പരിചരണം നൽകേണ്ടിവരും. രോഗം തീവ്രമായാൽ വെന്റിലേറ്റർ സപ്പോർട്ട് വേണ്ടിവരാം. ഐ.വി. ഫ്ലൂയിഡ് ഡ്രിപ്പായി നൽകൽഎന്നിവയാണ് ചെയ്യുക. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. പക്ഷികളിലും മൃഗങ്ങളിലും എല്ലാം ഈ വൈറസ് രോഗം ഉണ്ടാക്കാറുണ്ട്. വൈറസ് അവയിൽ നിന്നും മനുഷ്യരിലേക്ക് പടരാറുമുണ്ട്. 2002-2003 കാലത്ത് ചൈനയിൽ പടർന്നു പിടിച്ച ,776 പേരുടെ ജീവൻ എടുത്ത സാർസ് , മെർസ് എന്നി പകർച്ച വ്യാധികൾ കൊറോണ വൈറസ് മൂലം ഉണ്ടായതാണ്. ഇപ്പോൾ ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ് 19 ആദ്യമായിആണ് മനുഷ്യരിൽ കാണുന്നത്. മലയാളികൾ ജാഗ്രത പാലിക്കുക കേരളത്തിൽ നിലവിൽ രോഗബാധ തീവ്രമാകുന്നില്ലായെങ്കിലുംസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിന് പ്രധാനമായും രണ്ടു കാരണമുണ്ട് യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ചൈനയിലും ഒക്കെയുള്ള മലയാളികളുടെ വലിയ സാന്നിധ്യമാണ്. ബിസിനസ് ആവശ്യത്തിന് വിനോദസഞ്ചാരത്തിനും മറ്റുമായി വലിയ തോതിൽ മലയാളികൾ ചൈനയിലേക്ക്, ഗൾഫിലേക്ക് യാത്ര നടത്തുന്നുണ്ട്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ
- പരിസരശുചിത്വം, വ്യക്തിശുചിത്വം പാലിക്കണം - കൈകൾ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകണം - തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടണം - കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക് എന്നീ ഭാഗങ്ങളിൽ തൊടരുത് - പനി ,ജലദോഷം എന്നിവയുടെ രോഗലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത് - രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം ========== |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ