വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

മഴക്കാലം വേനൽക്കാലം, ശൈത്യകാലം
എന്നു തുടങ്ങുന്നൊരീക്കാലങ്ങളെപ്പോലും
ഓർത്തിടാനാകാതെ മാനവാ നീ വിറക്കുന്നു
ഭയക്കുന്നൂ ഇന്നീ
 കൊറോണക്കാലത്തിൽ ...
ഇത്തിരി പ്പോന്നൊരു വൈറസെ നിനക്കിത്ര
കഴിവുകൾ തന്നതാര്
ഒത്തിരിയുള്ളൊരു മാനവരാശിക്ക്
ഇത്രമേൽ വിനാശം വരുത്തുവാനായ്
പേരല്ലോ ഗംഭീരം' കൊറോണ ‘
കിരീടം എന്നല്ലോ അതിനർത്ഥവും
പിറന്നു നീ ചൈനയിലെ വുഹാനിൽ
വളരുന്നു മറ്റു രാജ്യങ്ങളിലും
'കോവിഡ് l9 എന്ന നാമം നൽകി
വിളിച്ചിടുന്നു ഈ മഹാമാരിയെ
ഒന്നായ് കഴിഞ്ഞിടും മാനവരാശിയെ
ഭിന്നിപ്പിച്ചു നിർത്തുന്നതും
നീയല്ലേ കൊറോണേ
അനുവദിക്കില്ല മാനവർ നാം
നിൻ്റെയീ ബ്രഹ്മാണ്ഡ താണ്ഡവമിനിമേൽ
തമ്മിലകന്നും ശുചിയായ് നിന്നും
അറുത്തെറിയും നിൻ കണ്ണികൾ നാം
നല്ലൊരു നാളെ പടുത്തുയർത്തിടാൻ
 തുടച്ചെറിയും നാം കൊറോണേ നിന്നെ

ധനുർദേവ് ടി കെ
5 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത