വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതിയിൽ നമ്മുടെ ചുറ്റുപാടുമുള്ള സകല ജീവജാലങ്ങളും കടലും വായുവുമൊക്കെ ഉൾപ്പെടുന്നു. ഭൂമിയിലെ ഓരോ ജീവനും അതിന്റെതായ വാസസ്ഥലം,ഭക്ഷണ രീതി എന്നിവയുണ്ട്. അവയ്ക്കു മാറ്റം വരുമ്പോൾ പരിസ്ഥിതിയുടെ ഘടന തന്നെ മാറുന്നു. അത് പരിസ്ഥിതിയുടെ നാശത്തിനു ഹേതുവാകുന്നു. പരിസ്ഥിതിയുടെ നാശമെന്നത് പല കാര്യങ്ങളിലൂടെ സംഭവിക്കാം. വായു മലിനീകരണം, ജല മലിനീകരണം എന്നിവ അതിൽ ചിലതാണ്. ഹോസ്പിറ്റലുകൾ, വീടുകൾ, ഫാക്ടറികൾ തുടങ്ങിയവ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നതുമൂലം ജലമലിനീകരണത്തിനു കാരണമാകുന്നു.ഈ ജലാശയങ്ങളിലെ വെള്ളം ഉപയോഗിക്കുന്നതുവഴി മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ജീവനുതന്നെ ഭീഷണിയാകുന്നു. വാഹനങ്ങൾ പുറംതള്ളുന്ന അപകടകരമായ പുക വായുമലിനീകരണത്തിനു കാരണമാകുന്നു. മരങ്ങൾ മുറിച്ചു മാറ്റുകവഴി അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയാണ് നാം ചെയ്യുന്നത്. കൂടാതെ പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയെയും ഇത് ബാധിക്കുന്നു. പരിസ്ഥിയെന്നത് മനുഷ്യനെ മാത്രം ബാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ പരിസ്ഥിതി നശീകരണം സകല ചരാചരങ്ങളെയും ബാധിക്കും അതുണ്ടകാതെ സൂക്ഷിക്കുക

ആദിദേവ് എം സി
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം